Posted On
date_range Updated On
date_range കടലിൽ ബോട്ട് തകരാറിലായി; യാത്രക്കാരെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്ത് കടലിൽ ഖാറൂഹ് ദ്വീപിന് സമീപം 23 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് തകരാറിലായി. ഉടൻ സംഭവസഥലത്തെത്തിയ മുഹല്ലബ് ഫയർ സ്റ്റേഷനിലെ മറൈൻ റെസ്ക്യൂ, ഫയർഫൈറ്റിംഗ് ടീമുകൾ ഇടപെട്ട് എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച ഉച്ചക്കാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.