കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് സംഘടിപ്പിക്കുന്ന പ്രവാസി മഹോത്സവം ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചുമുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഒാഡിറ്റോറിയത്തിൽ നടക്കും. ന്യൂഡൽഹിയിൽനിന്നുള്ള ലോക്സഭാംഗം മീനാക്ഷി ലേഖി. കേരള ബി.ജെ.പി പ്രസിഡൻറ് അഡ്വ. ശ്രീധരൻ പിള്ള, മംഗലാപുരം സിറ്റി എം.എൽ.എ വേദവ്യാസ കാമത്ത് എന്നിവർ സംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സംഗീതനിശയിൽ ജി. വേണുഗോപാൽ, ഫ്ലവേഴ്സ് കോമഡി മഹോത്സവം ഫെയിം രതീഷ് കണ്ടടുക്കം, ദുർഗാ വിശ്വനാഥ്, ദേവ കിരൺ, രാകേഷ്, ദീപ്തി രാകേഷ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഓർഗനൈസിങ് സെക്രട്ടറി വി. വിജയരാഘവൻ, പ്രസിഡൻറ് അഡ്വ. സുമോദ്, പ്രോഗ്രാം ജനറൽ കൺവീനർ വേണുഗോപാൽ, ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്, ഭാരവാഹികളായ ബിനോയ് സെബാസ്റ്റ്യൻ, രാജ് ഭണ്ഡാരി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.