‘മികച്ച കോർപറേറ്റ് ട്രാവൽ സ്ട്രാറ്റജി’അവാർഡ് സീസേഴ്സ് ട്രാവൽ ഗ്രൂപ് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: മികച്ച പ്രകടനത്തിനും വ്യവസായ മികവിനും അംഗീകാരമായി സീസേഴ്സ് ട്രാവൽ ഗ്രൂപ്പിന് വീണ്ടും ‘മികച്ച കോർപറേറ്റ് ട്രാവൽ സ്ട്രാറ്റജി’അവാർഡ്.
മിഡിൽ ഈസ്റ്റിലെ യാത്രാ, ടൂറിസം മേഖലയിലെ പ്രധാന പുരസ്കാരങ്ങളിൽ ഒന്നാണ് ക്യു.എൻ.എ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന എം.എ.എൽ.ടി എക്സലൻസ് അവാർഡ്. ഈ മേഖലകളിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങളുടെ മികച്ച നേട്ടങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. അബുദബിയിലെ കോൺറാഡ് എത്തിഹാദ് ടവേഴ്സിൽ നടന്ന ചടങ്ങിൽ ബഹുമതി സമ്മാനിച്ചു.
2025 ലെ മികച്ച കോർപറേറ്റ് യാത്രാ തന്ത്രത്തിനുള്ള അവാർഡാണ് ഈ വർഷം സീസേഴ്സ് ട്രാവൽ ഗ്രൂപ്പിനെ തേടിയെത്തിയത്. മൂന്ന് വർഷമായി തുടർച്ചയായി സീസേഴ്സ് ട്രാവൽ ഗ്രൂപ് വിവിധ വിഭാഗങ്ങളിലായി ഈ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജി.സി.സിയിലെ മികച്ച യാത്രാ ഗ്രൂപ് (2023), എം.ഐ.സി.ഇ ആൻഡ് ട്രാവൽ ടീം ഓഫ് ദി ഇയർ (2024), ടി.എം.സി ഓഫ് ദി ഇയർ - എം.ഐ.സി.ഇ (2024) എന്നിവയാണ് മുൻവർഷ പുരസ്കാരങ്ങൾ.
ടിക്കറ്റിങ്, കാർഗോ, ഷിപ്പിങ്, അവധിക്കാല ആസൂത്രണം എന്നിവയിൽ വൈദഗ്ധ്യം നേടിയ കുവൈത്തിലെ പ്രമുഖ മൾട്ടി-പ്ലാറ്റ്ഫോം യാത്രാ സേവന ദാതാവാണ് സീസേഴ്സ് ട്രാവൽ ഗ്രൂപ്. ആഗോളതലത്തിൽ മുൻനിര ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, ലോകമെമ്പാടുമുള്ള ക്രൂയിസുകൾ, പാസഞ്ചർ, കാർഗോ സേവനങ്ങൾക്കായുള്ള പ്രധാന എയർലൈൻ ബ്രാൻഡുകൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. കുവൈത്തിലുടനീളം 37 ഓഫിസുകളും 500 ജീവനക്കാരും സീസേഴ്സ് ട്രാവൽ ഗ്രൂപ്പിനുണ്ട്.
തങ്ങളുടെ ക്ലയന്റുകൾക്കും യാത്രാ, ടൂറിസം മേഖലക്കും മൊത്തത്തിലുള്ള മികവിനും സമർപ്പണത്തിനുമുള്ള അംഗീകാരമായി ഈ ബഹുമതിയെ കാണുന്നതായി സീസേഴ്സ് ട്രാവൽ ഗ്രൂപ് ഡയറക്ടർ കിഷോർ വാസുദേവൻ പറഞ്ഞു.
തുടർച്ചയായ മൂന്നാം വർഷവും ഈ അവാർഡ് നേടിയത് അവിശ്വസനീയമായ നേട്ടമാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എൻ.ജെ.കുമാർ പറഞ്ഞു. യാത്രക്കാരുടെ വിശ്വാസം, സീസേഴ്സ് ട്രാവൽ ഗ്രൂപ്പിന്റെ കഠിനാധ്വാനം, സമർപ്പണം എന്നിവയെ ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.