ബെ​ന്നി പെ​രി​കി​ല​ത്തി​നും അ​നു ബെ​ന്നി​ക്കും ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്‌ 

ബെ​ന്നി പെ​രി​കി​ല​ത്തി​നും അ​നു ബെ​ന്നി​ക്കും യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ സ്ഥാ​പ​കാം​ഗ​വും വൈ​സ് പ്ര​സി​ഡ​ൻ​റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം, ഇ​ടു​ക്കി ഫെ​സ്​​റ്റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ തു​ട​ങ്ങി പ​ല പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ച​യാ​ളു​മാ​യ ബെ​ന്നി പെ​രി​കി​ല​ത്തി​നും പ​ത്നി അ​നു ബെ​ന്നി​ക്കും ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഒാ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ജി​ജി മാ​ത്യു മു​ഞ്ഞ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ലാ​ൽ​ജി ജോ​ർ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി. ​അ​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടോം ​എ​ട​യോ​ടി​യി​ൽ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നോ​ബി​ൻ ചാ​ക്കോ, വി​മ​ൻ​സ്​ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ സു​സ്മി​ത ജാ​ക്സ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബെ​ന്നി പെ​രി​കി​ലം സം​ഘ​ട​ന​ക്ക്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​യേ​റി​യ​താ​യി​രു​ന്നു​വെ​ന്നും ഭാ​വി ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി തീ​രാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​ശം​സി​ച്ചു.

Tags:    
News Summary - Benny gave the trip to and Anu Benny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.