Posted On
date_range Updated On
date_range പിടിച്ചെടുത്ത ബൈക്കുകൾ ലേലംചെയ്യുന്നു
കുവൈത്ത് സിറ്റി: ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലംചെയ്യുന്നു. ഡിസംബർ നാലിന് ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക. വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി പിടിച്ചെടുത്ത 195ഓളം മോട്ടോർസൈക്കിളുകളാണ് പൊതുലേലത്തില്‍ വെക്കുക.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വെള്ളി, ശനി ദിവസങ്ങളിൽ ജലീബിലെ വാഹന ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്മെന്റ് സന്ദർശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേസ് പൂർത്തിയായി ആരും ഏറ്റെടുക്കാനില്ലാത്ത പൊലീസ് കസ്റ്റഡിയില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.