Posted On
date_range Updated On
date_range പൊതുമാപ്പ്: വെള്ളിയാഴ്ച ഇന്ത്യയിലേക്ക് രണ്ട് വിമാനങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോവാൻ വെള്ളിയാഴ്ച രണ്ട് വിമാനങ്ങൾ.
രാവിലെ 9.05ന് J91421 ജസീറ എയർവേയ്സ് വിമാനം ആന്ധ്രയിലെ വിജയവാഡയിലേക്കും 11.15ന് J91423 ജസീറ എയർവേയ്സ് വിമാനം ഉത്തർപ്രദേശിലെ ലക്നോവിലേക്കുമാണ് പറക്കുക. രണ്ട് വിമാനത്തിലും 145 യാത്രക്കാർ വീതമാണ് ഉണ്ടാവുക.
പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്ച തിരിച്ചുപോയി. 144 സ്ത്രീകളും ഒരു കുട്ടിയും ആണ് ജസീറ എയർവേയ്സ് വിമാനത്തിൽ വ്യാഴാഴ്ച കുവൈത്ത് സമയം രാവിലെ 9.15ന് യാത്രയായത്. അബ്ദലി, ഫർവാനിയ എന്നിവിടങ്ങളിലെ ക്യാമ്പിൽ കഴിയുന്നവരാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.