അമീര്‍സ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ് തുടങ്ങി; 600ഓളം ഷൂട്ടര്‍മാര്‍ പങ്കെടുക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നാമധേയത്തിലുള്ള മെഗാ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ് തുടങ്ങി. 
ശൈഖ് സബാഹ് അല്‍ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ളക്സില്‍ ആറുദിവസമായി നടക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 600ഓളം ഷൂട്ടര്‍മാര്‍ പങ്കെടുക്കുന്നു. അമീറിനെ പ്രതിനിധാനംചെയ്ത് വാര്‍ത്താവിനിമയ മന്ത്രി ശൈഖ് സല്‍മാന്‍  സബാഹ് അല്‍ ഹമൂദ് അസ്സബാഹ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. യുവാക്കളുടെ കായികശേഷിയും കഴിവുകളും വളര്‍ത്തുന്നതിന് ഭരണകൂടം എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന്‍െറ അഭിമാനമുയര്‍ത്താന്‍ പര്യാപ്തമാണ് കുവൈത്ത് ഷൂട്ടിങ് സ്പോര്‍ട്സ് ക്ളബിന്‍െറ പ്രവര്‍ത്തനം.
 നേരത്തെ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനും കൂടുതല്‍ ഉയരങ്ങളിലത്തൊനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

News Summary - amirsshooting kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.