കുവൈത്ത് സിറ്റി: രാജ്യത്ത് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വാര്‍ത്താവിതരണമന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലെ വാണിജ്യ പരസ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ബാധകമാകുന്നതാണ് വ്യവസ്ഥകള്‍.
ഇതനുസരിച്ച് ഏതെങ്കിലും രാജ്യത്തെ മറ്റു രാജ്യത്തെക്കാള്‍ മഹത്വവത്കരിക്കുന്ന വാചകങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല. രാഷ്ട്രീയമായോ മതപരമായോ സംഘര്‍ഷമുള്ള രാജ്യങ്ങളിലെ ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളെ മഹത്വവത്കരിക്കുന്നതും അനുവദനീയമല്ല.ഏതെങ്കിലും മത രാഷ്ട്രീയ പാര്‍ട്ടികളെ മഹത്വവത്കരിക്കുന്ന പരസ്യവും അനുവദിക്കില്ല.
ദേശീയ ഐക്യവും ഇസ്ലാമിക മൂല്യങ്ങളും മതചിഹ്നങ്ങളും അവമതിക്കപ്പെടുന്ന തരത്തിലുള്ള പരസ്യങ്ങളും ശിക്ഷാര്‍ഹമാണ്. രാജ്യത്ത് നിലവിലുള്ള നിയമം ഒരുവിധത്തിലും ലംഘിക്കുന്നതാകരുത് പരസ്യവാചകങ്ങളും ചിത്രങ്ങളുമെന്ന് ഉത്തരവില്‍ പറയുന്നു. പൊതുതത്ത്വങ്ങളും ഉത്തരവുകളും ലംഘിക്കുന്നവയും പാടില്ല. പടക്കങ്ങള്‍, സ്ഫോടകവസ്തുക്കള്‍, ഡെറ്റനേറ്ററുകള്‍, കണ്ണീര്‍ വാതകം, ബോംബുകള്‍ തുടങ്ങി താല്‍ക്കാലികമായ അന്ധത ഉളവാക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ചും പരസ്യം അനുവദനീയമല്ല. സുരക്ഷക്ക് വിഘാതമാകുന്ന ഉപകരണങ്ങള്‍ സംബന്ധിച്ച പരസ്യങ്ങളും കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും ആകര്‍ഷിക്കുന്നവക്കും വിലക്കുണ്ട്. സിഗരറ്റും പുകയില ഉല്‍പന്നങ്ങളും സംബന്ധിച്ചുള്ള പരസ്യങ്ങള്‍ക്കും നിരോധനമുണ്ട്. ആഭിചാരം പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ പ്രചാരണം, ആഭിചാരവും രോഗശാന്തിയും പ്രചരിപ്പിക്കല്‍ എന്നിവയും പാടില്ല.
താഴെ പറയുന്ന പരസ്യങ്ങള്‍ക്ക് അനുമതി വാങ്ങണം
കുവൈത്ത് സിറ്റി: ഇനി മുതല്‍ താഴെ പറയുന്ന പരസ്യങ്ങള്‍ക്ക് അധികൃതരുടെ അനുമതി നിര്‍ബന്ധമാണ്. എല്ലാതരം ആയുധങ്ങളുടെയും വില്‍പന, നിരീക്ഷണ കാമറ വില്‍പന, സര്‍വനശീകരണ (ആണവ, രാസ, ജൈവ) ആയുധങ്ങളുടെ വില്‍പന, സര്‍വനശീകരണ ആയുധങ്ങളോ റേഡിയേഷന്‍, രാസ-ജൈവ വസ്തുക്കളുടെ ഉപയോഗം വഴിയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള കവചങ്ങളുടെ വില്‍പന, സ്പിരിച്വല്‍ ട്രീറ്റ്മെന്‍റ്, ഹീലിങ് എന്നിവക്കും മെഡിസിന്‍, ഹെര്‍ബല്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയും സംബന്ധിച്ച പരസ്യങ്ങള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്‍െറ അനുമതിവേണം. കപ്പലുകള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് വാര്‍ത്താവിനിമയ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കണം.
മുനിസിപ്പാലിറ്റിയില്‍നിന്നുള്ള അനുമതി കൂടാതെ വീടുകളില്‍നിന്ന് ഉണ്ടാക്കുന്ന ഭക്ഷണം, പാനീയം എന്നിവയുടെ വില്‍പന സംബന്ധിച്ച പരസ്യം പാടില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറയൊ സ്വകാര്യ സര്‍വകലാശാലാ കൗണ്‍സിലിന്‍െറയോ അനുമതി നിര്‍ബന്ധമാണ്. സ്വകാര്യ ട്യൂഷന്‍, ഗവേഷണത്തിനുള്ള പിന്തുണ എന്നിവക്കും ഈ അനുമതി വേണം. ചാരിറ്റി ബസാര്‍, പ്രാദേശികമോ വിദേശീയമോ ആയ ഏജന്‍സികള്‍ക്കുവേണ്ടിയുള്ള ധനസമാഹരണം എന്നിവക്ക് തൊഴില്‍ സാമൂഹിക മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങണം. വായ്പ, വാഹനങ്ങളും മറ്റും ക്രെഡിറ്റ് സംവിധാനത്തില്‍ ലഭിക്കുന്നതിന്‍െറ പരസ്യങ്ങളും വിറ്റഴിക്കല്‍, സമ്മാനപ്പെരുമഴ, കുവൈത്തിനകത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ പരസ്യങ്ങളും വാണിജ്യമന്ത്രാലയത്തിന്‍െറ അനുമതിയോടുകൂടി മാത്രമേ പ്രസിദ്ധീകരിക്കാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.