കുവൈത്ത്​ സെൻറ്​ ജെയിംസ് മാർത്തോമ്മ ഇടവകയുടെ പത്താമത് കൺവെൻഷനോടനുബന്ധിച്ചുള്ള യുവവേദിയിൽ ചാർളി ജോൺസ് സംസാരിക്കുന്നു

സ്വാർഥ ജീവിതം ഉപേക്ഷിച്ച് ബന്ധങ്ങൾക്ക് പ്രാധാന്യം നൽകണം –ഫാ. ചാർളി ജോൺസ്

കുവൈത്ത്​ സിറ്റി: സ്വാർഥ ജീവിതം ഉപേക്ഷിച്ച് ബന്ധങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കാലഘട്ടമാണിതെന്ന് മാർത്തോമ്മ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറിയും ബംഗളൂരു സിറ്റി മാർത്തോമ്മ ഇടവക വികാരിയുമായ ഫാ. ചാർളി ജോൺസ് പറഞ്ഞു.കുവൈത്ത്​ സെൻറ്​ ജെയിംസ് മാർത്തോമ്മ ഇടവകയുടെ പത്താമത് വാർഷിക കൺവൻഷനോടനുബന്ധിച്ചുള്ള യുവവേദിയിൽ ഒാൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടവകയിലെ യുവജന സഖ്യത്തി​െൻറ നേതൃത്വത്തിൽ നടന്ന യുവവേദി യോഗത്തിൽ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡൻറുമായ ഫാ. കെ. ഷിബു അധ്യക്ഷത വഹിച്ചു. യുവജനസഖ്യം സെക്രട്ടറി റിലിൻ വർഗീസ് സ്വാഗതവും ട്രഷറർ എബിൻ തോമസ് നന്ദിയും പറഞ്ഞു. കുവൈത്ത്​ സെൻറർ യുവജനസഖ്യം മുൻ സെക്രട്ടറി സിറിൽ ബി. മാത്യു അവതാരകനായി. യുവജനസഖ്യത്തി​െൻറ വെർച്വൽ ഗായകസംഘവും ഫെബാ മാർത്താ എബ്രഹാമും ഗാനങ്ങൾ ആലപിച്ചു.

യുവജനസഖ്യം മുൻ വൈസ് പ്രസിഡൻറ്​ ഷൈനി റോണി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി.പ്രസിഡൻറ്​ ഫാ. കെ. ഷിബു, വൈസ്​ പ്രസിഡൻറ്​ ബെൻസൺ ബാബു, സെക്രട്ടറി റിലിൻ വർഗീസ്, വനിത സെക്രട്ടറി ഫേബ അലക്സ്‌, ട്രഷറർ എബിൻ തോമസ്, കൈസ്ഥാന സമിതി അംഗം നിഷാന്ത് കെ. മാത്യു, സെൻറർ പ്രതിനിധികളായ സിറിൽ ബി. മാത്യു, ബിബിൻ ബെഞ്ചമിൻ, ജോയൽ ബൈജു ജോസഫ് എന്നിവരടങ്ങിയ കമ്മിറ്റി ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.