കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഖുർആൻ ഹദീസ് ലേണിങ് പഠിതാക്കളുടെ സംഗമം
ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഖുർആൻ ഹദീസ് ലേണിങ് പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു.
സംഗമം ദുബൈ അൽ റാഷിദ് സെന്റർ ഡയറക്ടറും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉദ്ഘാടനം ചെയ്തു.
മുനവ്വർ സ്വലാഹി ഉദ്ബോധന പ്രഭാഷണം നടത്തി. സൈൻ അബ്ദുൽ ശുക്കൂർ ഖിറാഅത്ത് നടത്തി. ഓൺലൈൻ തജ് വീദ് ക്ലാസിലെ പഠിതാക്കൾ അനുഭവം പങ്കുവെച്ചു. പഠിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ മുഹമ്മദ് ഹനീഫ് കതിരൂർ, ശിഹാബ് തിരൂരങ്ങാടി, മുഹമ്മദ് കോയ അത്തോളി എന്നിവർ സമ്മാനർഹരായി.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, ഹാഫിദ് മുഹമ്മദ് അസ്ലം, ഉമർ കൂമ്പ്ര, പ്രഫ. മുഹമ്മദ് ദാവൂദ്, അബ്ദുൽ കാദർ മാഹി മുണ്ടൊക്ക്, അബ്ദുൽ ലത്തീഫ് കായംകുളം, മുഹമ്മദ് കുഞ്ഞ് കായംകുളം, ബഷീർ അത്തോളി, ഇഹ്ജാസ് അഹ്മദ് ഒമാൻ, ഹസ്സൻ തട്ടോത്, മുഹമ്മദ് അഷ്റഫ് കലൂർ, അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
മുഹമ്മദ് അസ്ലം കാപ്പാട്, മുഹമ്മദ് അലി മാസ്റ്റർ പുളിക്കൽ, അഷ്റഫ് പുളിക്കൽ, സലാഹുദ്ദീൻ പാലോത്, അബ്ദുൽ സലാം പുളിക്കൽ എന്നിവർ പരിപാടി കോഓഡിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.