കുവൈത്ത് സിറ്റി: മാധ്യമ ഉള്ളടക്ക വിശ്വാസ്യത ഉറപ്പാക്കുകയും പ്രഫഷനൽ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉണർത്തി വാർത്താവിനിമയ മന്ത്രാലയം. വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രസ്താവനകളും കുവൈത്ത് സർക്കാർ അധികൃതരിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും പ്രാദേശിക മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും മന്ത്രാലയം അഭ്യർഥിച്ചു.
വിവരങ്ങൾക്ക് ഔദ്യോഗിക അധികാരികൾ നടത്തുന്ന പ്രസ്താവനകളെ ആശ്രയിക്കണം. മാധ്യമ തൊഴിലിന്റെ നിയന്ത്രണങ്ങളും ധാർമികതയും പാലിക്കേണ്ടതിന്റെ ആവശ്യകതയും വാർത്താവിനിമയ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.