കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈഖ് ജാബിർ പാലത്തിനോടനുബന്ധിച്ച് ഡ്രൈവ് ത്രൂ കോവിഡ് പരിശോധന സൗകര്യമൊരുക്കും.ജാബിർ പാലത്തിലെ തെക്കൻ െഎലൻഡിലാണ് പരിശോധന സൗകര്യമൊരുക്കുക.നിലവിൽ വാഹനത്തിരക്ക് ഇല്ലാത്ത ശൈഖ് ജാബിർ പാലത്തിൽ ഡ്രൈവ് ത്രൂ പരിശോധന സൗകര്യമൊരുക്കുന്നത് ഗുണകരമാണ്.
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പരിശോധന സൗകര്യങ്ങൾ വിപുലപ്പെടുത്താനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം തയാറെടുക്കുന്നത്.നേരത്തെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ചും ഡ്രൈവ് ത്രൂ പരിശോധന സൗകര്യമൊരുക്കിയിരുന്നു. കാറിൽ പോയി വാഹനത്തിനിന്ന് ഇറങ്ങാതെ സ്വാബ് എടുത്ത് പരിശോധിക്കുന്ന രീതിയാണ് ഡ്രൈവ് ത്രൂ കോവിഡ് പരിശോധന. ആരോഗ്യജീവനക്കാർ വാഹനത്തിനടുത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.