ആറാം വാർഷികം: മെട്രോയിൽ പി.സി.ആർ 9.5 ദീനാർ മാത്രം

കുവൈത്ത്​ സിറ്റി: ആറാം വാർഷികത്തോടനുബന്ധിച്ച്​ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്​ കീഴിലുള്ള ആശുപത്രികളിൽ പി.സി.ആർ പരിശോധനക്ക്​ നിരക്കിളവ്​ പ്രഖ്യാപിച്ചു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ, സാൽമിയ സൂപ്പർ മെട്രോ എന്നിവിടങ്ങളിൽ ഒമ്പതര ദീനാറിന്​ പി.സി.ആർ പരിശോധന നടത്താമെന്ന്​ മെട്രോ മെഡിക്കൽ ഗ്രൂപ്പ്​ ചെയർമാനും സി.ഇ.ഒയുമായ മുസ്​തഫ ഹംസ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫർവാനിയ ക്രൗൺ പ്ലാസ സിഗ്​നലിൽ ഹബീബ്​ മുനവ്വർ സ്​ട്രീറ്റിൽ മിസ്​റ്റർ ബേക്കറിക്ക്​ സമീപത്തെ മെട്രോ മെഡിക്കൽ കെയർ, സാൽമിയ ഫിഫ്​ത്​ റിങ്​ റോഡിൽ ബ്ലോക്ക്​ പത്ത്​, സ്​ട്രീറ്റ്​ ഒന്നിലെ സൂപ്പർ മെട്രോ എന്നിവിടങ്ങളിലാണ് 24 മണിക്കൂർ പി.സി.ആർ പരിശോധന​ സൗകര്യമുള്ളത്​.

ബന്ധുക്കളുടെ മരണം പോലെയുള്ള അടിയന്തരാവശ്യങ്ങൾക്ക്​ പോകുന്നവർ രേഖകൾ ഹാജരാക്കിയാൽ​ എമർജൻസി പി.സി.ആർ പരിശോധന ഫലം നാല്​ മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. നാട്ടിൽ പോയി തിരിച്ചുവരുന്നവർക്ക്​ രണ്ട്​ പി.സി.ആർ 18 ദീനാറിന്​ നടത്താവുന്നതാണ്​. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ വിമാനത്താവളത്തിലും ഇൗ സൗകര്യം ലഭ്യമാക്കും.

ആറാം വാർഷികത്തോ​ടനുബന്ധിച്ച്​ കൂടുതൽ ആനുകൂല്യങ്ങളും പാക്കേജുകളും വൈകാതെ പ്രഖ്യാപിക്കുമെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ 220 220 20 എന്ന കസ്​റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.