കോവിഡ്​: 357 പുതിയ കേസുകൾ; 554 രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ്​ കേസ്​ വീണ്ടും 300ന്​ മുകളിലേക്ക്​ കയറി. 357 പുതിയ കേസുകൾ ചൊവ്വാഴ്​ച റിപ്പോർട്ട്​ ചെയ്​തു​. ഇതുവരെ 142,992 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 554 പേർ ഉൾപ്പെടെ 137,625 പേർ രോഗമുക്​തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 881 ആയി. ബാക്കി 4486 പേരാണ്​ ചികിത്സയിലുള്ളത്​. 82 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5572 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ആകെ 11,01,146 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​.

ഏതാനും ദിവസമായി പുതിയ കേസുകൾ കുറഞ്ഞുവരുന്നതിന്​ വിപരീതമായി ചൊവ്വാഴ്​ച കേസുകൾ കൂടി. ഞായറാഴ്​ച 231ഉം തിങ്കളാഴ്​ച 209ഉം പുതിയ കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം, തീവ്രപരിചരണ വിഭഗത്തിൽ രണ്ടുപേർ കുറഞ്ഞു. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ്​ രോഗമുക്​തി. അതുകൊണ്ടുതന്നെ ആകെ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത്​ രാജ്യത്ത്​ കോവിഡ്​ നിയന്ത്രണ വിധേയമാവുന്നതി​െൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.