മലബാര്‍ മഹോത്സവം: രജിസ്ട്രേഷന്‍ തുടങ്ങി

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 24നു സംഘടിപ്പിക്കുന്ന മലബാര്‍ മഹോത്സവത്തോടനുബന്ധിച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 
രജിസ്ട്രേഷന്‍ തുടങ്ങി. വനിതകള്‍ക്കായി പാചകം, മൈലാഞ്ചിയിടല്‍ എന്നിവയും കുട്ടികള്‍ക്ക് ഫേസ് പെയിന്‍റിങ്, ഫാന്‍സി ഡ്രസ് എന്നിവയിലുമാണ് മത്സരങ്ങള്‍. ഫെബ്രുവരി 24ന് രാവിലെ ഒമ്പതു മുതലാണ് മത്സരങ്ങള്‍. പാചക മത്സരം ബിരിയാണി വിഭാഗത്തിലാണ് നടക്കുക. കുവൈത്തിലുള്ള എല്ലാ വനിതകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പാചകരംഗത്തെ പ്രമുഖര്‍ വിധികര്‍ത്താക്കളാകുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഗ്രാന്‍ഡ് ഹൈപ്പര്‍ സമ്മാനങ്ങള്‍ നല്‍കും. പാചക മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. രജിസ്ട്രേഷന് 51331533, 99486782 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 
മൈലാഞ്ചി മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സമ്മാനങ്ങള്‍ നല്‍കും. രജിസ്ട്രേഷന് ഫോണ്‍: 96005768, 90981219. കുട്ടികള്‍ക്കായി നടക്കുന്ന ഫാന്‍സി ഡ്രസ്, ഫേസ് പെയിന്‍റിങ് മത്സരങ്ങളിലെ വിജയികള്‍ക്ക് ഐബ്ളാക്ക്  ഇലക്ട്രോണിക്സിന്‍െറ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 18നു മുമ്പായി അതത് വിഭാഗങ്ങളില്‍ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. 
ഫേസ് പെയിന്‍റിങ് (51127953, 66474996, 65929139), ഫാന്‍സി ഡ്രസ് (96960985, 65842243, 90981219).
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.