കുവൈത്ത് സിറ്റി: അബൂഹലീഫ, മഹ്ബൂല മലര്‍വാടി ബാലസംഘം യൂനിറ്റുകള്‍ സംയുക്തമായി റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ഐവ അംഗം ഷബ്ന ഫസല്‍ റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ മലര്‍വാടി കണ്‍വീനര്‍ മറിയം മൊയ്തുവിന്‍െറ നേതൃത്വത്തില്‍ അരങ്ങേറി.
കെ.ജി വിഭാഗത്തില്‍ നടന്ന കളറിങ് മത്സരത്തില്‍ ഷെയ്സ, നിഹ, ശൈഖ മറിയം എന്നിവരും ദേശഭക്തിഗാനമത്സരത്തില്‍ സല്‍വ, ശാലിഖ്, സെയാന എന്നിവരും പ്രബന്ധരചനയില്‍ അമീറ, സുന്‍ദുസ്, മിസ്ബാഹ് എന്നിവരും പ്രച്ഛന്നവേഷ മത്സരത്തില്‍ സെയാന്‍, ഹയ്യാന്‍, ഹമീം എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കളറിങ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. എം.ഇ.സ് പ്രതിനിധി സലീന മുസ്തഫ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിയില്‍ കുട്ടികള്‍ ദേശീയ ഗാനവും ദേശഭക്തിഗാനവും ആലപിച്ചു. മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോട് കൂടി ക്വിസ് മത്സരം നടന്നു. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അദ്നാന്‍ ഖിറാഅത്തും അമീറ സലീം സ്വാഗതവും പറഞ്ഞു.
ഐവ അബൂഹലീഫ ഏരിയ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.