കണ്ടെയ്നറുകളില്‍ മദ്യക്കടത്ത്: മലയാളി ബന്ധമെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തില്‍ കണ്ടെയ്നറുകളില്‍ മദ്യമത്തെിച്ച സംഭവത്തിലെ പ്രതികള്‍ മലയാളികളെന്ന് സൂചന. ആകെ അഞ്ചുപേരെ ഇതുമായി സംശയിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍െറ കസ്റ്റഡിയിലുള്ള രണ്ടുപേരും മലയാളികളാണ്. കണ്ണൂര്‍ സ്വദേശികളായ ഇവരെ ചോദ്യം ചെയ്തുവരുന്നു. 
പ്രധാന പ്രതികളായ മറ്റു രണ്ടു കണ്ണൂര്‍ സ്വദേശികള്‍ നാട്ടിലത്തെിയതായാണ് വിവരം. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഒരാളെ പിടികൂടിയത്. യു.എ.ഇയിലുള്ള മറ്റൊരു പ്രതിയെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കി. ഡിസംബര്‍ 14നാണ് ശുവൈഖ് തുറമുഖം വഴി 13 കണ്ടെയ്നറുകളില്‍ മദ്യം കടത്തിയത്. കണ്ടെയ്നറുകള്‍ പരിശോധനയില്ലാതെ തുറമുഖം വിട്ട് പുറത്തുപോയ സംഭവത്തില്‍ കസ്റ്റംസ് തലവനെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ ധനമന്ത്രി അനസ് അല്‍ സാലിഹ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജിത അന്വേഷണത്തില്‍ അങ്കറയിലെ മരുപ്രദേശത്തുനിന്നാണ് രണ്ട് കണ്ടെയ്നറുകള്‍ കണ്ടത്തെിയത്. 11 എണ്ണം ഇനിയും കണ്ടത്തൊനുണ്ട്. ഇക്കാര്യത്തില്‍ ദുരൂഹത അവശേഷിക്കുന്നു.
 യു.എ.ഇയില്‍നിന്ന് കപ്പല്‍ വഴിയത്തെിച്ച കണ്ടെയ്നറുകളില്‍ മദ്യവും കളിത്തോക്കുകളുമായിരുന്നു. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മദ്യക്കടത്ത് തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിന് മറയിടാനായിരുന്നു കളിത്തോക്ക് എന്നാണ് നിഗമനം. തുറമുഖ ജീവനക്കാരിലാരോ സാമൂഹിക മാധ്യമത്തില്‍ ചിത്രം പ്രചരിപ്പിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. കണ്ടെയ്നര്‍ ഉടമയെ പിടികൂടണമെന്ന് സാമൂഹിക മാധ്യമങ്ങളിലും പാര്‍ലമെന്‍റിലും മുറവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അണ്ടര്‍സെക്രട്ടറി ലഫ്. സുലൈമാന്‍ ഫഹദ് അല്‍ ഫഹദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം പുരോഗമിക്കവെ കണ്ടെയ്നര്‍ അങ്കറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. 
സംഭവം പാര്‍ലമെന്‍റിലും ഒച്ചപ്പാടുണ്ടാക്കി. വിഷയത്തില്‍ മന്ത്രി അനസ് അല്‍ സാലിഹിനെതിരെ കുറ്റവിചാരണ നടത്തുമെന്ന് എം.പിമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കണ്ടെയ്നറുകള്‍ പരിശോധിക്കാതെ വിട്ടത് രാജ്യസുരക്ഷയെ ബാധിക്കുന്ന കൃത്യവിലോപമാണെന്നും ഇതില്‍ അപകടകരമായ സ്ഫോടക വസ്തുക്കള്‍ ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും പ്രതിപക്ഷ എം.പി മുഹമ്മദ് ഹയീഫ് പാര്‍ലമെന്‍റില്‍ ചോദിച്ചു. പാര്‍ലമെന്‍റിലും പൊതുസമൂഹത്തിലും ഏറെ ചര്‍ച്ചയായ ഗുരുതര കുറ്റകൃത്യത്തിന്‍െറ പിറകില്‍ മലയാളികളാണെന്നത് കുവൈത്തിലെ മൊത്തം മലയാളി സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനും നാണക്കേടുണ്ടാക്കുന്നതാണ്. മുമ്പ് പാകിസ്താന്‍ പൗരന്മാരില്‍നിന്ന് വ്യാപകമായി മയക്കുമരുന്ന് പിടിച്ചതിനെ തുടര്‍ന്ന് പാകിസ്താനികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ചരിത്രമുണ്ട്. അതീവ ഗുരുതരമായാണ് കണ്ടെയ്നര്‍ കടത്തിനെ കുവൈത്ത് അധികൃതര്‍ കാണുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.