ജി.പി.സി.സി മഹിള കോണ്‍ഗ്രസ്  രൂപവത്കരിച്ചു

കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രദേശ് കള്‍ചറല്‍ കോണ്‍ഗ്രസ് (ജി.പി.സി.സി) മഹിള കോണ്‍ഗ്രസ് വിഭാഗം രൂപവത്കരിച്ചു. അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഭാരവാഹികളായി നിധി നായര്‍ (പ്രസി), ഷൈനി ഫ്രാങ്ക് (ജന. സെക്ര), സുമോള്‍ ഡൊമിനിക് (വൈസ് പ്രസി), സോമാ ബോബി (സെക്ര), ലീന ലിയാസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. 
ജി.പി.സി.സി പ്രസിഡന്‍റ് ചെസ്സില്‍ ചെറിയാന്‍ രാമപുരവും ജനറല്‍ സെക്രട്ടറി സാം നന്തിയാട്ടും നിര്‍ദേശിച്ച പേരുകള്‍ യോഗം അംഗീകരിക്കുകയായിരുന്നു. കൂടാതെ, 20 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. സംഘടനയുടെ കുടുംബസംഗമം വിപുലമായി നടത്താന്‍ തീരുമാനിച്ചു. പ്രോഗ്രാം കണ്‍വീനറായി സിബു പുലിയൂരിനെ തെരഞ്ഞെടുത്തു. ചെസ്സില്‍ ചെറിയാന്‍ രാമപുരം അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരളി പണിക്കര്‍, എല്‍ദോ ജീന്‍, ബിജു ഇടുക്കി, ചാള്‍സ് പത്തനംതിട്ട, മനോജ് മാത്യു, ഷാജി തിരുവല്ല, അജ്മിന്‍ അമീര്‍, ജോമോന്‍ ജോണ്‍, നിധി നായര്‍, ഷൈനി ഫ്രാങ്ക് തുടങ്ങിയവര്‍ സംസാരിച്ചു. സാം നന്തിയാട്ട് സ്വാഗതവും അജിത് സക്കറിയ പീറ്റര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.