Posted On
date_range Updated On
date_range മദ്യവില്‍പന: മൂന്ന് ഇന്ത്യക്കാര്‍ പിടിയില്‍
കുവൈത്ത് സിറ്റി: മദ്യവില്‍പനയുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. 114 കുപ്പി മദ്യവുമായി മെഹ്ബൂലയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഹ്മദി സുരക്ഷാസേന റോന്തുചുറ്റുന്നതിനിടെ നിര്‍ത്തിയിട്ട വാഹനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സുരക്ഷാസേനയെ കണ്ട് വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി. പ്രതികളിലൊരാളുടേതാണ് വാഹനം. ഇവര്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരു കുപ്പിക്ക് രണ്ടര ദീനാര്‍ വീതം ഈടാക്കിയാണ് വില്‍പന നടത്തിയിരുന്നത്.
മറ്റൊരു സംഭവത്തില്‍ മുബാറക് അല്‍ കബീറിലെ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് രണ്ടു നേപ്പാളികളെ മദ്യവുമായി അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെനിന്ന് 198 കുപ്പി മദ്യവും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.