???????????????????? ?????????? ??????????? ?????????????? ??????????????????????????? ???????

കുവൈത്തില്‍നിന്ന് ഹജ്ജിന് പോയവരുടെ ആദ്യസംഘം തിരിച്ചത്തെി

കുവൈത്ത് സിറ്റി: രാജ്യത്തുനിന്ന് വിശുദ്ധ ഹജ്ജ്കര്‍മത്തിന് പോയവരുടെ ആദ്യസംഘം ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി തിരിച്ചത്തെി. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതരായി തിരിച്ചത്തെിയത്.

ഹജ്ജ്കര്‍മത്തിലൂടെ പാപമുക്തിനേടിയ ഉറ്റവരെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ എത്തിയത്. പൂച്ചെണ്ടുകളും സ്നേഹചുംബനങ്ങളും നല്‍കിയാണ് പലരും ബന്ധുക്കളെ സ്വീകരിച്ചത്.

തിരിച്ചത്തെുന്ന ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ വന്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്‍റ് ഒരുക്കിയിരുന്നത്. അതിനിടെ, യാത്രയുടെ തുടക്കം മുതല്‍ അവസാനംവരെ തങ്ങള്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടിവന്നില്ളെന്നും മക്ക, അറഫ, മിന എന്നിവിടങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും ഹാജിമാര്‍ പറഞ്ഞു. നേരത്തെ തയാറാക്കിയ ഷെഡ്യൂള്‍ പ്രകാരം അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിലായി കുവൈത്തില്‍നിന്ന് പോയ മുഴുവന്‍ ഹാജിമാരും തിരിച്ചത്തെും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.