പ്രകൃതി സൗഹൃദ ഇന്ധന പദ്ധതി: 26,000 തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങും

കുവൈത്ത് സിറ്റി: പ്രകൃതി സൗഹൃദ ഇന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ 26,000 പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നായി 1000 പേര്‍ വീതം ഓരോ ആഴ്ചയും കുവൈത്തിലത്തെിത്തുടങ്ങിയതായി കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പദ്ധതിയുടെ 65 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 2017 മാര്‍ച്ച് 31ഓടെ 80 ശതമാനം പൂര്‍ത്തിയാവും.
രാജ്യന്തര വിപണിയില്‍ മത്സരക്ഷമത ഉറപ്പുവരുത്താന്‍ കുവൈത്തിലെ എണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ക്ളീന്‍ ഫ്യുവല്‍ പ്രോജക്ടിന്‍െറ ഭാഗമായാണ് തൊഴിലവസരങ്ങള്‍ വരുന്നത്. 2020ഓടെ കുവൈത്ത് എണ്ണയുടെ ഗുണനിലവാരം അന്താരാഷ്ട്ര വിപണിയുടെ മാനദണ്ഡങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് ഗണ്യമായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കെ.എന്‍.പി.സിയുടെ മിന അബ്ദുല്ല, മിന അഹ്മദി റിഫൈനറികളിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് കെ.എന്‍.പി.സി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ 50,000 തൊഴിലവസരങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ ഇത് 26,000ത്തിലത്തെിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.