രാജ്യത്ത് നൂറു ശതമാനം മരുഭൂവത്കരണമുണ്ടാവുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: മറ്റു ജി.സി.സി നാടുകളെ അപേക്ഷിച്ച് അടുത്ത കാലത്തായി കുവൈത്തിന്‍െറ ഭൂപ്രദേശം കൂടുതല്‍ മരഭൂവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതായി കണ്ടത്തെല്‍. പരിസ്ഥിതി സംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ സന്നദ്ധ സേവകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. അടുത്ത കാലങ്ങളില്‍ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ വ്യാപകമായതാണ് രാജ്യം കൂടുതല്‍ മരുപ്പറമ്പാവാന്‍ കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചും നീര്‍ത്തടങ്ങള്‍ സംരക്ഷിച്ചും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതുണ്ട്.

അല്ലാത്ത പക്ഷം കൂടുതല്‍ വൈകാതെ മരുഭൂവത്കരണം 100 ശതമാനം പൂര്‍ത്തിയാവുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ദേശാടന പക്ഷികളുടെ പറുദീസയായി മാറാറുണ്ട് കുവൈത്ത്. ഓരോ വര്‍ഷവും വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള 410 ദേശാടന പക്ഷികള്‍ രാജ്യത്ത് വിരുന്നിനത്തൊറുണ്ട്. മറ്റു നാടുകളിലേക്കുള്ള യാത്രയില്‍ കുവൈത്തിനെ ഇടത്താവളമാക്കുന്ന ഈ പക്ഷികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് അടുത്തകാലത്ത് നടത്തിയ നിരീക്ഷണത്തില്‍ കണ്ടത്തൊനായത്.

മറ്റു നാടുകളെ അപേക്ഷിച്ച് മരങ്ങളും കണ്ടല്‍കാടുകളും നീര്‍ക്കെട്ടുകളും കുറവാണെങ്കിലും ഉള്ളത് നിലനിര്‍ത്താനാവതെ നശിപ്പിക്കപ്പെടുന്ന സാഹചര്യമാണ് ദേശാടനപ്പക്ഷികള്‍പോലും കുവൈത്തില്‍ അന്യമാവാന്‍ കാരണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ നാസര്‍ അല്‍ ഹാജിരി പറഞ്ഞു. നഗരത്തിലെയും ജനവാസ കേന്ദ്രങ്ങളിലെയും ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിന്‍െറ അവശിഷ്ടം വ്യാപകമായി കൊണ്ടുതള്ളപ്പെടുന്നതാണ് മരുഭൂവത്കരണത്തിന് ആക്കംപകരുന്ന പ്രധാന ഘടകം. ഇത്തരം അവശിഷ്ടങ്ങള്‍ മറ്റ് ഉല്‍പന്നങ്ങളാക്കി മാറ്റി വീണ്ടും ഉപയോഗപ്പെടുത്താനുള്ള സംവിധാനം രാജ്യത്ത് ഇല്ലാത്തത് ഭാവിയില്‍ വന്‍ ഭീഷണിയായിമാറിയേക്കുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.