ഫ്ളാറ്റില്‍ തീപിടിത്തം: വിദേശി മരിച്ചു; കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിദേശിയാണ് പൊള്ളലേറ്റ് ദാരുണമായി മരിച്ചത്. പരിക്കേറ്റ രണ്ടുപേരില്‍ ഒരു ബാലികയുമുള്‍പ്പെടും. തിങ്കളാഴ്ച രാവിലെ 11 മണിയോടെ സാല്‍മിയയിലാണ് സംഭവം. 
കെട്ടിടത്തിന്‍െറ ഒന്നാംനിലയില്‍ ഏഷ്യന്‍ കുടുംബം താമസിക്കുന്ന ഫ്ളാറ്റിലാണ് തീപടര്‍ന്നത്. വിവരമറിഞ്ഞ് സാല്‍മിയയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്നിശമന യൂനിറ്റുകള്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ഏഷ്യക്കാരിയെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടിയുള്‍പ്പെടെ അപകടത്തില്‍പ്പെട്ട രണ്ടുപേരും അപകടഘട്ടം തരണം ചെയ്തിട്ടില്ളെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതിനിടെ, തീപിടിത്തത്തിന്‍െറ കാരണം കണ്ടത്തൊനുള്ള തെളിവെടുപ്പ് നടക്കുകയാണെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.