ഓണത്തനിമ വടംവലി മത്സരം ഇന്ന്

കുവൈത്ത് സിറ്റി: ‘തനിമ’ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണത്തനിമ’ വെള്ളിയാഴ്ച വൈകീട്ട് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപണ്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ആഘോഷ ഭാഗമായി 12ാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ മുഖ്യാതിഥിയാവും. തനിമയും പ്രോമിസ് കുവൈത്തും ചേര്‍ന്നൊരുക്കുന്ന എ.പി.ജെ. അബ്ദുല്‍ കലാം പേള്‍ ഓഫ് കുവൈത്ത് പുരസ്കാര ജേതാവിനെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. 
കുവൈത്തിലെ 20 ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് ഓള്‍റൗണ്ട് മികവോടെ തെരഞ്ഞെടുക്കപ്പെട്ട പേള്‍ ഓഫ് ദി സ്കൂള്‍ ജേതാക്കളില്‍നിന്ന് promisekuwait.com ലൂടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പ്, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ എന്നിവയടക്കം വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച പ്രതിഭാനിര്‍ണയത്തിന്‍െറ അടിസ്ഥാനത്തിലാണ് പേള്‍ ഓഫ് ദി കുവൈത്തിനെ തെരഞ്ഞെടുത്തത്. 20 സ്കൂളുകളില്‍നിന്ന് പേള്‍ ഓഫ് ദി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും സമ്മേളനത്തില്‍ പുരസ്കാരം നല്‍കും. 
രാജ്യാന്തര വടംവലി ഫെഡറേഷന്‍െറ മാര്‍ഗനിര്‍ദേശമനുസരിച്ച് സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിനായി പ്രമുഖ ടീമുകള്‍ നാലുമാസമായി കഠിന പരിശീലനത്തിലാണ്. 
സാംസ്കാരിക ഘോഷയാത്ര, മാര്‍ച്ച് പാസ്റ്റ്, മ്യൂസിക്കല്‍ ഫ്യൂഷന്‍ തുടങ്ങിയവയുമുണ്ടാവും. 
കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ വിശദാംശങ്ങളടങ്ങിയ ‘സംഘടനകള്‍, സാരഥികള്‍’ ഡയറക്ടറിയുടെ പുതിയ പതിപ്പ് ഓണത്തനിമയോടനുബന്ധിച്ച് പ്രകാശനം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.