????????????????? ???????? ????? ???????? ???????? ?????? ?? ???? ?????????? ???????? ?????? ??????????? ??????????

പാരാലിമ്പിക്സ് മെഡല്‍ ജേതാവിന്  50,000 ദീനാര്‍ പാരിതോഷികം

കുവൈത്ത് സിറ്റി: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന പാരാലിമ്പിക്സ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ കുവൈത്ത് അത്ലറ്റ് അഹ്മദ് നക അല്‍ മുതൈരിക്ക് കുവൈത്ത് അമീറിന്‍െറ വിലയേറിയ പാരിതോഷികം. 50,000 ദീനാറും വീടുവെക്കാന്‍ ഭുമിയുമാണ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സമ്മാനമായി നല്‍കിയത്. 100 മീറ്റര്‍ വീല്‍ചെയര്‍ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചാണ് അല്‍ മുതൈരി രാജ്യത്തിന്‍െറ അഭിമാനമായത്. മുഹമ്മദ് ഫര്‍ഹാന് കീഴില്‍ പരിശീലിക്കുന്ന ഈ 22കാരന്‍ 2012ല്‍ ലണ്ടനില്‍ നടന്ന പാരാലിമ്പിക്സ് ഒളിമ്പിക്സില്‍ ഇതേ ഇനത്തില്‍ ഫൈനലിലത്തെിയിരുന്നു. 
വീല്‍ചെയര്‍ ബാസ്കറ്റ്ബാളിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ഐ.പി.സി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ വെള്ളിമെഡല്‍ നേടി. ജന്മനാ സെറിബ്രല്‍ പാള്‍സി അസുഖമുള്ള അല്‍ മുതൈരിക്ക് അരക്കെട്ടിന് താഴെ അല്‍പം മാത്രമേ ചലനശേഷിയുള്ളൂ. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.