കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍െറ ഈ വര്‍ഷത്തെ ഓണാഘോഷമായ ശ്രാവണ പൗര്‍ണമി 21ന് രാവിലെ ഒമ്പത് മുതല്‍ അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥിയാവും.
ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അഖില ആനന്ദ്, അബ്ദുറഹ്മാന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നുമുണ്ടാവും. സാമൂഹിക പ്രവര്‍ത്തകരായ ഇ.എം. അഷ്റഫ്, തോമസ് മാത്യു കടവില്‍ എന്നിവരെ ആദരിക്കും. സ്കൂള്‍, കോളജ് തലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ, അസോസിയേഷന്‍ അംഗങ്ങളുടെ മക്കളായ ലക്ഷ്മി ആര്‍. പിള്ള, കിരണ്‍ ഈശോ ജോര്‍ജ് എന്നിവര്‍ക്ക് വിദ്യാജ്യോതി അവാര്‍ഡ് നല്‍കി അനുമോദിക്കും. കുവൈത്തിലെ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അന്നേദിവസം ചിത്രരചനാ മത്സരവും നടത്തും. പ്രവാസികള്‍ക്കായുള്ള കഥ, കവിത മത്സര വിജയികള്‍ക്ക് ചടങ്ങില്‍ ഗായകന്‍ ജി. വേണുഗോപാല്‍ പുരസ്കാരം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.