കുവൈത്ത് സിറ്റി: എണ്ണ വിലക്കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളുടെ പ്രത്യേക സാഹചര്യത്തില്‍ കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആദ്യ നാലു മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ചിന്‍െറ വില സൂചിക റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ കുറവ് കാരണം പലതും കാലിയാണ്. മധ്യവേനലും റമദാനും ഒരുമിച്ചായതാണ് കഴിഞ്ഞ രണ്ടുമൂന്ന് മാസം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന് കാരണമായി പറയുന്നതെങ്കില്‍ സാധാരണ ഗതിയില്‍ അതിനുശേഷം ഉണര്‍വുണ്ടാകേണ്ടതാണ്.
വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ആളുകള്‍ കുടുംബസമേതം വിദേശയാത്രകള്‍ക്ക് പുറപ്പെടുന്നതാണ് മധ്യവേനല്‍, റമദാന്‍ കാലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിര്‍ജീവതക്ക് കാരണം. സെപ്റ്റംബര്‍ കഴിഞ്ഞും മേഖല സജീവത കൈവരിച്ചിട്ടില്ല. നിക്ഷേപകരില്‍നിന്ന് ഓഹരി സ്വീകരിച്ചും ബാങ്ക് വായ്പയെടുത്തും വന്‍ കെട്ടിടങ്ങള്‍ പണിതിട്ടും താമസക്കാരെ കിട്ടാതെ പ്രയാസപ്പെടുന്ന അനുഭവമാണ് പലര്‍ക്കുമുള്ളത്. താമസക്കാരെ കിട്ടാത്തത് കാരണം പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മുകളില്‍ ആവശ്യക്കാരെ തേടിയുള്ള പരസ്യ ബോര്‍ഡുകള്‍ അടുത്ത കാലത്ത് കൂടിയിട്ടുണ്ട്. വന്‍ ലാഭം പ്രതീക്ഷിച്ച് ഭീമമായ തുക ചെലവഴിച്ചിട്ടും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസപ്പെടുകയാണ് പല നിക്ഷേപകരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യം കടുത്ത തണുപ്പിലേക്ക് വഴിമാറുന്നതോടെ ഇനിയുള്ള മൂന്നു നാലു മാസങ്ങളില്‍ സ്ഥിതി രൂക്ഷമാകാനും ഇടയുണ്ടെന്നതാണ് നിക്ഷേപകരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ശൈത്യകാലത്ത് പൊതുവെ തണുപ്പ് ആസ്വദിക്കാനെന്ന പേരില്‍ ആളുകള്‍ വില്ലകളിലും ടെന്‍റുകളിലും കഴിച്ചുകൂട്ടാനാണ് ഇഷ്പ്പെടുക.
ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും അതുവിട്ട് റിസോര്‍ട്ടുകളിലും മറ്റും താമസിക്കുകയാണ് ചെയ്യുക. റിയല്‍ എസ്റ്റേറ്റ് മേഖല ഉണരണമെങ്കില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.