?????? ????????? ???? ?????? ? ???????????????????

മാക് കുവൈത്ത്, അല്‍ഫോസ് റൗദ ടീമുകള്‍ക്ക് ജയം

കുവൈത്ത് സിറ്റി: കെഫാക് സോക്കര്‍ ലീഗിലെ ഗ്രൂപ് എ മത്സരങ്ങളില്‍ മാക് കുവൈത്ത്, അല്‍ഫോസ് റൗദ ടീമുകള്‍ക്ക് വിജയം. സില്‍വര്‍ സ്റ്റാര്‍ എഫ്.സി കേരള ചലഞ്ചേഴ്സുമായും  അല്‍ശബാബ് കുവൈത്ത് കേരള സ്റ്റാറുമായും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 
ആദ്യ മത്സരത്തില്‍ ശക്തരായ കേരള ചലഞ്ചേഴ്സിനെ സില്‍വര്‍ സ്റ്റാര്‍ എഫ്.സി ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇരുടീമുകള്‍ക്കും മികച്ച ഗോള്‍ അവസരങ്ങള്‍ കിട്ടിയിട്ടും മുതലാക്കാനായില്ല. സില്‍വര്‍ സ്റ്റാര്‍ എഫ്.സിയുടെ അഭിനന്ദാണ് മാന്‍ ഓഫ് ദി മാച്ച്. 
രണ്ടാം മത്സരത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ബെന്‍ ക്രിസ്റ്റന്‍ നേടിയ ഹാട്രിക്കിന്‍െറ മികവില്‍ മാക് കുവൈത്ത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരളയെ പരാജയപ്പെടുത്തി. 
മാക് കുവൈത്ത് മത്സരത്തിന്‍െറ സമസ്ത മേഖലയിലും മുന്നിട്ടുനിന്നു. ഹാട്രിക് നേടിയ ബെന്‍ ക്രിസ്റ്റന്‍ ആണ് കളിയിലെ താരം. മൂന്നാം മത്സരത്തില്‍ റഷീദ് നേടിയ ഏക ഗോളില്‍  അല്‍ഫോസ് റൗദ ചാമ്പ്യന്‍സ് എഫ്.സിയെ പരാജയപ്പെടുത്തി. അല്‍ഫോസ് റൗദയുടെ സേവ്യര്‍ പെരേരയാണ് മാന്‍ ഓഫ് ദി മാച്ച്. നാലാം മത്സരത്തില്‍ അല്‍ ശബാബും  കുവൈത്ത് കേരളാ സ്റ്റാറും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അല്‍ ശബാബ് എഫ്.സിയുടെ ഉമ്മര്‍ മേനാട്ടില്‍ കളിയിലെ കേമനായി. വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ് ബി മത്സരങ്ങളില്‍ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് ബ്ളാസ്റ്റേഴ്സ് കുവൈത്തിനെയും സിയസ്കോ ബിഗ് ബോയ്സിശനയും സ്പാര്‍ക്സ് എഫ്.സി ഫഹാഹീല്‍  ബ്രദേഴ്സിനെയും മലപ്പുറം ബ്രദേഴ്സ്  സി.എഫ്.സി സാല്‍മിയയെയും നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.