കുവൈത്ത് സിറ്റി: പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം സ്വദേശികള്‍ക്ക് ഗുണം ചെയ്യുന്നതല്ളെന്ന് ഒരു വിഭാഗം എം.പിമാര്‍.
പാര്‍ലമെന്‍റ് അംഗങ്ങളായ അബ്ദുല്ല അല്‍ തരീജി, അലി അല്‍ ഖമീസ്, അഹ്മദ് ബിന് മുതീഅ് എന്നിവരാണ് ബുധനാഴ്ച നടന്ന സംയുക്ത യോഗ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. സ്വദേശികള്‍ക്ക് മാസത്തില്‍ 75 ലിറ്റര്‍ സൗജന്യമെന്ന ആനുകൂല്യം പ്രഖ്യാപിച്ച് ആളുകളുടെ കണ്ണില്‍ പൊടിയിട്ട് വില വര്‍ധന നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പെട്രോളിയം- ധനകാര്യമന്ത്രി അനസ് അല്‍ സാലിഹിനെ കുറ്റവിചാരണ ചെയ്യുമെന്ന് പാര്‍ലമെന്‍റ് അംഗം അബ്ദുല്ല അല്‍ തരീജി പറഞ്ഞു.
ഇതേവിഷയവുമായി ബന്ധപ്പെട്ട് എം.പിമാരായ അലി അല്‍ ഖമീസും അഹ്മദ് ബിന് മുതീഉം പാര്‍ലമെന്‍റിന്‍െറ അടുത്ത യോഗത്തില്‍ മന്ത്രി അനസ് അല്‍ സാലിഹിനെ കുറ്റവിചാരണ ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡോ. അബ്ദുല്ല അല്‍ തരീജിയും രംഗത്തത്തെിയത്. വര്‍ധിപ്പിച്ച പെട്രോള്‍ വില നടപ്പാക്കുന്നതോടൊപ്പം ഡ്രൈവിങ് ലൈസന്‍സുള്ള എല്ലാ സ്വദേശികള്‍ക്കും പ്രതിമാസം 75 ലിറ്റര്‍ പെട്രോള്‍ സൗജന്യ നിരക്കില്‍ നല്‍കാനുമാണ് ബുധനാഴ്ച ചേര്‍ന്ന പാര്‍ലമെന്‍റംഗങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും സംയുക്ത യോഗത്തിലെ പ്രധാന തീരുമാനം.
അതോടൊപ്പം, ഇന്ധന വിലവര്‍ധന വിപണിയില്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനക്ക് ഇടയാക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ സംവിധാനമൊരുക്കുകയും ചെയ്യുമെന്നുമാണ് യോഗത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. 75 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി പ്രഖ്യാപിച്ചത് ഭീമമായ നിരക്ക് വര്‍ധനക്ക് നീതീകരണമാകുന്നില്ളെന്ന് അലി അല്‍ ഖമീസ് പറഞ്ഞു.
പെട്രോള്‍ വിലവര്‍ധനക്കും അതേ തുടര്‍ന്ന് സ്വദേശികളെ പ്രയാസപ്പെടുത്തി സാധന വിലയിലുണ്ടായേക്കാവുന്ന വര്‍ധനക്കുമെതിരെ മിണ്ടാതിരിക്കില്ളെന്ന് എം.പി. അഹ്മദ് ബിന് മുതീഉം വ്യക്തമാക്കി.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ പിറകോട്ടുപോകാത്ത സ്ഥിതിക്ക് ജനങ്ങള്‍ക്ക് വിജയം ലഭിക്കുന്നതുവരെ തങ്ങളും പിറകോട്ടുപോകില്ളെന്ന് അഹ്മദ് മുതീഅ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.