24 സ്വദേശികള്‍ അമേരിക്കയില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: മൊബൈല്‍ ഫോണിലും ലാപ്ടോപിലും നിയമവിരുദ്ധമായ ഉള്ളടക്കം ഉണ്ടെന്നാരോപിച്ച് 24 കുവൈത്തി പൗരന്മാരെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ഇവരിലധികവും വിദ്യാര്‍ഥികളാണ്. 
ബാക്കിയുള്ളവര്‍ വിനോദസഞ്ചാരികളും. 18 വയസ്സില്‍ താഴെയുള്ളവരുടെ അശ്ളീല ചിത്രങ്ങള്‍ സൂക്ഷിച്ചതിനാണ് കൂടുതല്‍ പേരും അറസ്റ്റിലായത്. തീവ്രചിന്താഗതി പുലര്‍ത്തുന്ന ആശയങ്ങളും ചിത്രങ്ങളുമാണ് മറ്റുചിലരെ കുടുക്കിയത്. 18 വയസ്സില്‍ താഴെയുള്ളവരുടെ അശ്ളീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് അമേരിക്കയില്‍ നിയമവിരുദ്ധമാണ്. അതേസമയം, അമേരിക്കന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തിഹത്യ നടത്തുകയാണെന്നും നിയമവിരുദ്ധമായ ഒന്നും തങ്ങളുടെ പക്കല്‍ ഇല്ലായിരുന്നുവെന്നുമാണ് കുവൈത്ത് പൗരന്മാര്‍ പറയുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് അശ്ളീലമായി തോന്നാത്ത ചിത്രങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ അവരുടെ സമീപനം സത്യസന്ധമല്ല. 
നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തങ്ങളുടെ ഫോണിലും ലാപ്ടോപിലും ഇല്ളെന്ന് ഉറപ്പുവരുത്തി വേണം അമേരിക്ക സന്ദര്‍ശിക്കാനെന്ന് നേരത്തേ വാഷിങ്ടണിലെ കുവൈത്ത് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.