???????? ???????????? ???????????? ??????????? ????????????????? ??????????

കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍ ഉദ്ഘാടനം നാളെ

കുവൈത്ത് സിറ്റി: കോട്ടയം ജില്ലയില്‍നിന്ന് പ്രവാസികളായി കുവൈത്തിലത്തെിയവരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍െറ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
‘തിരുനക്കരയുടെ തിരുമുറ്റത്തുനിന്ന്’ എന്നു പേരിട്ട സാംസ്കാരികമേള അബ്ബാസിയയിലെ മറീന ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനം കേരളത്തിന്‍െറ മുന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 
സുരേഷ് കുറുപ്പ്, തോമസ് ചാണ്ടി എന്നീ എം.എല്‍.എമാരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കില്‍നിന്നുമുള്ള ഏരിയ കമ്മിറ്റികളുടെ പിന്‍ബലത്തില്‍ 50 നിര്‍വാഹക സമിതി അംഗങ്ങളും 12 ഉപദേശക സമിതി അംഗങ്ങളും അടങ്ങുന്നതാണ് സംഘടനാ സമിതി. പ്രശസ്ത കലാകാരന്‍ കോട്ടയം നസീറിന്‍െറ നേതൃത്വത്തിലുള്ള ഹാസ്യപരിപാടികള്‍, കൊല്ലം അഭിജിത്ത് നയിക്കുന്ന ഗാനമേള എന്നിവയുമുണ്ടാവും. 
ഡെന്നിസ് മേലൂര്‍, ചെസ്സില്‍ ചെറിയാന്‍, ഹരികൃഷ്ണന്‍, സാം നന്ദിയാട്ട്, അജിത് പീറ്റര്‍, സുരേഷ് തോമസ്, സിബി തോമസ് എന്നിവര്‍ ഭാരവാഹികള്‍ 
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.