???????? ???????????? ???????????? ???????? ?????? ????????? ??.??. ??????? ???????? ??????????

എറണാകുളം ജില്ല അസോസിഷേയന്‍  പത്താം വാര്‍ഷികാഘോഷം

കുവൈത്ത് സിറ്റി: എറണാകുളം ഡിസ്ട്രിക്ട് അസോസിഷേയന്‍ (ഇ.ഡി.എ) കുവൈത്ത് പത്താം വാര്‍ഷികം ‘ഡ്രീം നൈറ്റ്-2016’ അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറി. പ്രസിഡന്‍റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. കെ.ജി. എബ്രഹാം (എന്‍.ബി.ടി.സി), തോമസ് (ഹൈഡൈന്‍), ഹംസ പയ്യന്നൂര്‍ (മെട്രോ മെഡിക്കല്‍ കെയര്‍) എന്നിവര്‍ മുഖ്യാതിഥികളായി. ജനറല്‍ സെക്രട്ടറി ബാബുരാജ് പള്ളുരുത്തി സ്വാഗതം പറഞ്ഞു. ജനറല്‍ കോഓഡിനേറ്റര്‍ ബാബു ചുള്ളി, വൈസ് പ്രസിഡന്‍റ് ജിയോ മത്തായി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റോയി യോയാക്കി, വനിതാവേദി ചെയര്‍പേഴ്സന്‍ ഷീന ജീവന്‍, യൂനിറ്റ്  കണ്‍വീനര്‍മാരായ ജോയ് മാനാടന്‍, ടി.കെ. സതീഷ്, തങ്കച്ചന്‍ ജോസഫ്, ജോസഫ് കോമ്പാറ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ജിനോ നന്ദി പറഞ്ഞു. മികച്ച യൂനിറ്റിനുള്ള പുരസ്കാരം അബ്ബാസിയ വെസ്റ്റ് കരസ്ഥമാക്കി. സീനിയര്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ ജോസഫ് സേവിയര്‍ (സ്റ്റാന്‍ലി), ജോണ്‍സന്‍ കെ. ജോണ്‍ എന്നിവരെ ആദരിച്ചു. മലയാളം ടെലിവിഷന്‍ /സിനിമ താരങ്ങളായ ബൈജു ജോസ്, നസീര്‍ സംക്രാന്തി,  അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ നയിച്ച കോമഡി ഷോ, ജോസ്കോ ഇന്ത്യന്‍ വോയിസ് ഫെയിം ജീവന്‍ പത്മകുമാറും മേജോ ജോസും നയിച്ച ഗാനമേള, ഹാര്‍ട്ട് ബീറ്റ്സ് സ്കൂള്‍ ഓഫ് നൃത്തം എന്നിവ പരിപാടിക്ക് കൊഴുപ്പേകി. അനില്‍കുമാര്‍, ബെന്നി തോമസ്, സുനില്‍കുമാര്‍, ധനഞ്ജയന്‍, ഷോജന്‍ ഫ്രാന്‍സിസ്, പ്രവീണ്‍, ഫ്രാന്‍സിസ്, ബിജു, ഷാജന്‍, ജിംസണ്‍, ഷെല്ലി, ലിറ്റി ബാബു, ഷൈനി തങ്കച്ചന്‍, ജിമ്മി, സൈമണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.