????????? ??????????? ??????? ??????????? ????????????????? ??????????

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്  മെഗാ ആര്‍ട്ട് ഫെസ്റ്റിവല്‍ 

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മെഗാ ആര്‍ട്ട് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ സംഘടിപ്പിക്കുന്ന കലാമാമാങ്കത്തില്‍ 21 സ്കൂളുകളില്‍നിന്നായി 2000ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കമ്യൂണിറ്റി സ്കൂളിന്‍െറ  സീനിയര്‍, ജൂനിയര്‍, അമ്മാന്‍ ശാഖകളിലായാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. 
കുവൈത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്‍റര്‍ സ്കൂള്‍ ആര്‍ട്ട് ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നത്. ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചപ്പോള്‍ കുവൈത്തിലെ എല്ലാ ഇന്ത്യന്‍ സ്കൂള്‍ അധികൃതരും പൂര്‍ണ പിന്തുണ അറിയിച്ചതായി കമ്യൂണിറ്റി സ്കൂള്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്ററും മെഗാ ആര്‍ട്ട് ഫെസ്റ്റിന്‍െറ മുഖ്യസംഘാടകനുമായ ഡോ. വി. ബിനുമോന്‍ പറഞ്ഞു. സ്റ്റേജ്, സ്റ്റേജിതര വിഭാഗങ്ങളിലായി 80ഓളം ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മാറ്റുരക്കുക. സ്റ്റേജിതരമത്സരങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സീനിയര്‍ സ്കൂളിലെ മൂന്ന് വേദികളിലും ജൂനിയര്‍, അമ്മാന്‍ ബ്രാഞ്ചുകളിലും സ്റ്റേജിനങ്ങള്‍ അരങ്ങേറും. കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡര്‍ മാത്യു ജെയിംസ് ലോഡ്ജ്, നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഗുരുപ്രണാമം എന്ന പ്രത്യേക പരിപാടിയോടെയാണ് കലാമേള ആരംഭിക്കുക. കലാമത്സര വിജയികള്‍ക്ക് പത്മശ്രീ റസൂല്‍ പൂക്കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. 
വെള്ളിയാഴ്ച വൈകീട്ട്  നടക്കുന്ന സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി അമീര്‍ മുഹമ്മദ്, അമ്മാന്‍ സ്കൂള്‍ പ്രന്‍സിപ്പല്‍ രാജേഷ് നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ജേക്കബ് ജോര്‍ജ്, ജോയന്‍റ് കണ്‍വീനര്‍ സുനീഷ് മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.