കുവൈത്ത് സിറ്റി: കരിപ്പൂര്‍ വിമാനത്തവാളത്തിന്‍െറ ചിറകരിയരുതെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡെവലപ്മെന്‍റ് ഫോറം ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടത്തുന്ന സേവ് കരിപ്പൂര്‍ പാര്‍ലമെന്‍റ് മാര്‍ച്ചിന്‍െറ കുവൈത്തിലെ ലോഗോ പ്രകാശനം കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ നിര്‍വഹിച്ചു.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്‍െറ പ്രതാപം തിരിച്ചുകൊണ്ടുവരിക, ഹജ്ജ് ഹൗസ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സുരേഷ് മാത്തൂര്‍, അസീസ് തിക്കോടി, വര്‍ഗീസ് പുതുക്കുളങ്ങര, മാന്നാര്‍ അബ്ദുല്ലത്തീഫ്, ജോണ്‍സന്‍, സത്യന്‍ വരൂണ്ട, വിബീഷ് തിക്കോടി, സന്തോഷ് പുനത്തില്‍, കൃഷ്ണന്‍ കടലുണ്ടി, റിഷി ജേക്കബ്, ഹമീദ് കേളോത്ത്, ഷംസുദ്ദീന്‍ കുക്കു, മോഹന്‍ രാജ്, ബഷീര്‍ ബാത്ത, അനുരൂപ്, അനസ് പുതിയോട്ടില്‍, അലി പറപ്പൂര്‍, ദിനേശ് മംഗലത്ത്, കരുണാകരന്‍ പേരാമ്പ്ര, അബ്ദുസ്സലാം, അക്ബര്‍ വയനാട് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.