??????????? ???????????????????? ?????? ????????????? ???? ?????????? ?????????????

കേരള എക്സ്പ്രസില്‍ രുചിപ്പെരുമയുടെ ചൂളംവിളി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യമായി കേരള ഫ്യൂഷന്‍ ഫുഡിന്‍െറ കലവറയൊരുക്കുന്നു എന്ന അവകാശവാദവുമായി കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിച്ച തക്കാര ഗ്രൂപ്പിന്‍െറ കേരള എക്സ്പ്രസ് റസ്റ്റാറന്‍റ് നിര്‍മിതി കലാവൈഭവം വിളിച്ചോതുന്നതാണ്. റെയില്‍വേ സ്റ്റേഷന്‍െറയും ട്രെയിനിന്‍െറയും മാതൃകയില്‍ നിര്‍മിച്ച റസ്റ്റാറന്‍റില്‍ പ്രവേശിച്ചാല്‍ കേരളത്തിലെ ഏതെങ്കിലും റെയില്‍വേ സ്റ്റേഷനിലാണ് നാം എത്തിയിട്ടുള്ളതെന്ന് തോന്നും. അതേസമയം, സംഗതി ക്ളീനാണെന്നതാണ് കേരള എക്സ്പ്രസിനെ ടിപ്പിക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ഫഹാഹീലിലെ ഒലീവ് മാര്‍ട്ട് ബില്‍ഡിങ്ങിലാണ് കേരള എക്സ്പ്രസ് രുചിപ്പെരുമയുടെ ചൂളംവിളി ഉയര്‍ത്തുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ബാലു കിരിയത്ത്, നാടകരംഗത്തെ അതികായന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ഇന്ത്യന്‍ എംബസിയിലെ ലേബര്‍ അറ്റാഷെ തോമസ് ജോസഫ്, തക്കാര ഗ്രൂപ് ചെയര്‍മാന്‍ ഹമൂദ് അല്‍ ഫദ്ലി, ലണ്ടനിലെ ഹലാല്‍ റസ്റ്റാറന്‍റ് മാനേജിങ് ഡയറക്ടര്‍ ഉസ്മാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. കേരള എക്സ്പ്രസില്‍ കേരളത്തിലെ വിവിധ ജില്ലകളുടെ സവിശേഷ വിഭവങ്ങള്‍ ലഭ്യമാവും. പോത്തുവറവ്, തലശ്ശേരി ബിരിയാണി, മീനങ്ങാടി കോഴി പൊങ്ങ്, കുറ്റിച്ചിറ മീന്‍ നിറച്ചത്, ഏറനാട് പോത്തുകറി, ഒലവക്കോടന്‍ സ്റ്റഫ്ഡ് ദോശ, മീന്‍ മാങ്ങാക്കറി, കപ്പ ബിരിയാണി, കരിമീന്‍ പൊള്ളിച്ചത്, ബീഫ് ഉലര്‍ത്തിയത്, കുട്ടനാടന്‍ താറാവ് റോസ്റ്റ്, വേണാട് ചെമ്മീന്‍ ഫ്രൈ, അനന്തപുരി മീന്‍കറി തുടങ്ങി വിവിധ ജില്ലകളുടെ തനത് വിഭവങ്ങള്‍ ലഭിക്കുന്ന കുവൈത്തിലെ ഏക റസ്റ്റാറന്‍റാണ് കേരള എക്സ്പ്രസ് എന്ന് അധികൃതര്‍ അവകാശപ്പെട്ടു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.