കുവൈത്ത് സിറ്റി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുസ്ലിം -ക്രിസ്ത്യന്‍ ബന്ധം തകര്‍ക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് കഴിയില്ളെന്ന് മാര്‍. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
അംഗരക്ഷകന്‍ മരിക്കാനിടയായ തനിക്കുനേരെയുണ്ടായ ഐ.എസ് ആക്രമണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തന്നെ ലക്ഷ്യംവെച്ചുള്ള ആക്രമണമാണെന്ന് കരുതുന്നില്ളെന്നും ഐ.എസ് ഭീകരതയുടെ ഇരകളില്‍ ഭൂരിഭാഗവും മുസ്ലിംകള്‍തന്നെയാണെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ യാക്കോബായ -ഓര്‍ത്തഡോക്സ് സഭാതര്‍ക്കത്തിന് രമ്യമായ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒരേ വിശ്വാസവും പൈതൃകവും വെച്ചുപുലര്‍ത്തുന്ന ഇരുകൂട്ടരും ഭിന്നിച്ചുനില്‍ക്കേണ്ട കാര്യമില്ല. 2017ല്‍ താന്‍ കേരളം സന്ദര്‍ശിക്കും. സഭാ തര്‍ക്കം ഉള്‍പ്പെടെ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ, ലബനാന്‍ സ്ഥാനപതി മഹിര്‍ ഖൈര്‍, എന്‍.ഇ.സി.കെ ചെയര്‍മാന്‍ ഫാ. ഇമ്മാനുവല്‍ ഗരീബ്, എബ്രഹാം മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്,
മാത്യൂസ് മാര്‍ അപ്രേം, മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ. എബി പോള്‍, ഫാ. എല്‍ദോ, ഫാ. കൊച്ചുമോന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് പാത്രിയാര്‍ക്കീസ് ബാവയെ സ്വീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫാ. മാത്യൂസ് മാര്‍ അപ്രേം, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ, മാര്‍ ഇഗ്നാത്തിയോസ് അപ്രേം
ദ്വിതീയന്‍, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.