‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’  നാടകം വീണ്ടും അരങ്ങിലത്തെുന്നു

കുവൈത്ത് സിറ്റി: 1952ന് ശേഷം അയ്യായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കുകയും കേരളത്തിലെ സാമൂഹികമാറ്റത്തിന്‍െറ പ്രധാന ചാലകശക്തിയായെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം കുവൈത്തില്‍ അവതരിപ്പിക്കുന്നു. 
കല്‍പകിന്‍െറ നേതൃത്വത്തിലാണ് തോപ്പില്‍ ഭാസിയുടെ നാടകം പുനരവതരിപ്പിക്കപ്പെടുന്നത്. കലാശ്രീ ബാബു ചാക്കോളയാണ് സംവിധാനം നിര്‍വഹിക്കുന്നത്. കുവൈത്തിലെ മലയാളി കലാകാരന്മാര്‍ അരങ്ങിലത്തെുമ്പോള്‍, നാടകകലയിലെ കുലപതിയും രംഗവേദിയൊരുക്കുന്നതില്‍ പകരംവെക്കാനില്ലാത്തയാളുമായ ആര്‍ട്ടിസ്റ്റ് സുജാതന്‍ നാട്ടില്‍നിന്നത്തെി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ട്. നവംബര്‍ 25, 26 തീയതികളില്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് അവതരണം. 25ന് ഉച്ചക്ക് 2.30ന് ഉദ്ഘാടന പരിപാടിക്ക് ശേഷം മൂന്നിനും വൈകീട്ട് ഏഴിനും കളികളുണ്ടാവും. 26ന് മൂന്നിനും വൈകീട്ട് ഏഴിനുമാണ് നാടകം. രംഗസാക്ഷാത്കാരവും ദീപസംവിധാനവും നിര്‍വഹിക്കാന്‍ ചിറയ്ക്കല്‍ രാജുവും കേരളത്തില്‍നിന്നത്തെിയിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ സഹധര്‍മിണി അമ്മിണി അമ്മയുടെ കൈയില്‍നിന്ന് രചന ഏറ്റുവാങ്ങിയാണ് കല്‍പക് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. സംവിധായകന്‍ ബാബു ചാക്കോള, ആര്‍ട്ടിസ്റ്റ് സുജാതന്‍, കല്‍പക് പ്രസിഡന്‍റ് ജോണ്‍ കോഴഞ്ചേരി, പ്രോഗ്രാം കണ്‍വീനര്‍ ഇടിക്കുളം മാത്യൂസ്, സുവനീര്‍ കണ്‍വീനര്‍ കുമാര്‍ തൃത്താല, വനിതാവിഭാഗം സെക്രട്ടറി മഞ്ജു മാത്യൂ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.