കുവൈത്ത് അഹ്മദി പഴയപള്ളി  ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു

കുവൈത്ത് സിറ്റി: സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ആദ്യ ഫലപ്പെരുന്നാള്‍ അഹ്മദി പാകിസ്താന്‍ അക്കാദമി സ്കൂള്‍ അങ്കണത്തില്‍ ആഘോഷിച്ചു. പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. അനില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കി. ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സൈമണ്‍ ജോണ്‍ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് വികാരി ഫാ. രാജു തോമസ്, കുവൈത്ത് സെന്‍റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി ജോഷ്വാ, കെ.ഇ.സി.എഫ് പ്രസിഡന്‍റ് ഫാ. സജി എബ്രഹാം, മുഖ്യ സ്പോണ്‍സര്‍ അഹമ്മദ് റഷീദ് ഹാറൂണ്‍, സഭ മാനേജിങ് കമ്മിറ്റി മെംബര്‍ ഷാജി എബ്രഹാം, റവ. സി.സി. സാബു എന്നിവര്‍ സംസാരിച്ചു. ഇടവക ട്രസ്റ്റി ബെന്നി വര്‍ഗീസ് നന്ദി പറഞ്ഞു.

സുവനീര്‍, സുവനീര്‍ കണ്‍വീനര്‍ രാജു അലക്സാണ്ടറില്‍നിന്ന് ഏറ്റുവാങ്ങി ഡോ. സക്കറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. സണ്‍ഡേ സ്കൂള്‍ കുട്ടികളും പ്രാര്‍ഥനായോഗങ്ങളും അണിനിരന്ന സാംസ്കാരിക ഘോഷയാത്ര, വിവിധ ആത്മീയസംഘടനകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ‘മരുഭൂമിയിലെ മൈലാപ്പൂര്‍’ വിഡിയോ സമാഹാരം, അറബിക് ഡാന്‍സ്, നാടന്‍ രുചിക്കൂട്ടുകള്‍ അടങ്ങിയ ഭക്ഷണശാലകള്‍, ചലച്ചിത്ര പിന്നണി ഗായകരായ ജ്യോത്സന, വിദ്യാശങ്കര്‍, നൗഫല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, കലാഭവന്‍ സതീഷ് അവതരിപ്പിച്ച കോമഡിഷോ എന്നിവ നടന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.