ഇറാഖിലെ അഭയാര്‍ഥികള്‍ക്ക് കുവൈത്ത് 2500 ഭക്ഷ്യക്കിറ്റ് നല്‍കി

കുവൈത്ത് സിറ്റി: ഐ.എസ് ഭീകരര്‍ക്കെതിരെ യുദ്ധം രൂക്ഷമായ മൂസിലില്‍നിന്ന് രക്ഷപ്പെട്ട് അഭയാര്‍ഥികളായി കഴിയുന്ന ഇറാഖികള്‍ക്കിടയില്‍ കുവൈത്ത് 2500 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. 
അര്‍ബീലിലെ കുവൈത്ത് കോണ്‍സുലര്‍ ഡോ. ഉമര്‍ അല്‍കന്ദരി കുവൈത്ത് ന്യൂസ് ഏജന്‍സിയോട് അറിയിച്ചതാണ് ഇക്കാര്യം. 
യുദ്ധക്കെടുതികള്‍ കാരണം പ്രയാസപ്പെടുന്ന ഇറാഖികള്‍ക്ക് സഹായമത്തെിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇതുപോലുള്ള സഹായങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ട്. 
മൂസിലുള്‍പ്പെടെ ഇറാഖിന്‍െറ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി ക്യാമ്പുകളിലും പുറത്തും കഴിയുന്നവര്‍ക്ക് ഇതിനു മുമ്പും കുവൈത്ത് സഹായങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.