കുവൈത്ത് സിറ്റി: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ഹവല്ലി അല്‍ജീല്‍ അല്‍ജദീദ് അറബിക് സ്കൂള്‍ അങ്കണത്തില്‍ ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. രാജു തോമസ് സ്വാഗതവും ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. മലങ്കര സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. കുവൈത്തിലെ മുന്‍ മന്ത്രിയും ഗള്‍ഫ് മോണിറ്ററിങ് ഗ്രൂപ്പിന്‍െറ പ്രസിഡന്‍റുമായ ഡോ. സാദ് അല്‍അജ്മി, എന്‍.ഇ.സി.കെ ചെയര്‍മാന്‍ റവ. ഇമ്മാനുവല്‍ ഗരീബ്, എന്‍.ഇ.സി.കെ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. കോശി, എന്‍.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാന്‍, കുവൈത്ത് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചസ് ഫെല്ളോഷിപ് പ്രസിഡന്‍റ് റവ. സജി എബ്രഹാം, സെന്‍റ് ബേസില്‍ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്‍റ് ജോര്‍ജ് യൂനിവേഴ്സല്‍ റീഷ് ചര്‍ച്ച് വികാരി ഫാ. എബി പോള്‍, ഫാ. കോശി വി. വര്‍ഗീസ്, മഹാ ഇടവക സഹ വികാരി ഫാ. ജേക്കബ് തോമസ്, ബഹ്റൈന്‍ എക്സ്ചേഞ്ച് കമ്പനി ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസ്, മലങ്കര സഭാ മാനേജിങ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, വേദമഹാവിദ്യാലയം ഹെഡ്മാസ്റ്റര്‍ കുര്യന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സ്മരണിക കണ്‍വീനര്‍ ഷൈജു കുര്യനില്‍നിന്ന് ഏറ്റുവാങ്ങി ഡോ. മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികളും ഇരുപത്തിരണ്ടോളം വരുന്ന പ്രാര്‍ഥനായോഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു. പിന്നണി ഗായകരായ ശ്രേയാ ജയദീപ്, അജയ് വാര്യര്‍, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള, കോട്ടയം നസീറും സംഘവും അവതരിപ്പിച്ച കോമഡി ഷോ എന്നിവ പരിപാടിക്ക് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.