കുവൈത്ത് സിറ്റി: ബൈക്കില്‍ ലോക പര്യടനത്തിനിറങ്ങിയ കുവൈത്ത് പൗരന്‍ റഷ്യ, സൈബീരിയ എന്നിവിടങ്ങളിലെ അതിശൈത്യംമൂലം യാത്ര അവസാനിപ്പിച്ച് സ്വദേശത്ത് തിരിച്ചത്തെി. രണ്ടുമാസത്തെ പര്യടനത്തിനുശേഷമാണ് അബ്ദുല്‍ മുഹ്സില്‍ അല്‍ ബഗ്ലിയെന്ന കുവൈത്ത് പൗരന്‍ രാജ്യത്ത് തിരിച്ചത്തെിയത്. അതേസമയം, കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിമൂലം യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നെങ്കിലും താന്‍ ഉദ്യമം ഉപേക്ഷിച്ചിട്ടില്ളെന്നും ഇനിയും യാത്ര തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ ആദ്യവാരം കുവൈത്തില്‍നിന്ന് പുറപ്പെട്ട അല്‍ ബഗ്ലി 14,000 കിലോമീറ്റര്‍ സഞ്ചരിച്ചു.
സൗദി, യു.എ.ഇ, ഒമാന്‍, ഇറാന്‍, അര്‍മീനിയ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങള്‍ പിന്നിട്ടാണ് അദ്ദേഹം റഷ്യയിലത്തെിയത്. റഷ്യയില്‍വെച്ചാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയത്. 2013ല്‍ ഇദ്ദേഹം 17 യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് രണ്ടുമാസത്തിനിടെ 26,000 കിലോമീറ്ററാണ് ബൈക്കില്‍ സഞ്ചരിച്ചത്. രാജ്യത്തിന്‍െറ സംസ്കാരവും പൈതൃകവും നന്മയും പരമാവധി പേര്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് തന്‍െറ യാത്രയുടെ ലക്ഷ്യമായി അല്‍ ബഗ്ലി പറയുന്നത്. തന്‍െറ ലോകം വിശാലമാവുകയെന്നതും കുവൈത്തി യുവത്വത്തിന് പ്രചോദനമേകുക എന്നതും യാത്രയുടെ ലക്ഷ്യങ്ങളില്‍ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.