കുവൈത്ത് സിറ്റി: അറേബ്യന്‍ കടലിലൂടെ പോകുന്ന രാജ്യാന്തര കേബിളുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ കുവൈത്തുള്‍പ്പെടെ മേഖലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളെ ബാധിച്ചേക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ്.
അറ്റകുറ്റപ്പണികളിലേര്‍പ്പെട്ട ജി.ബി.ഐ കമ്പനിയെ ഉദ്ധരിച്ച് കുവൈത്ത് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ഷിക പതിവ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഈമാസം രണ്ടുമുതല്‍ ആറുവരെ തീയതികളിലാണ് കേബ്ള്‍ മാറ്റലും കേടുവന്നത് നന്നാക്കലും ഉള്‍പ്പെടെ പ്രവൃത്തികള്‍ നടക്കുക. ഈ കാലയളവില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ തടസ്സം നേരിടാന്‍ ഇടയുള്ളതിനാല്‍ മറ്റു രാജ്യാന്തര കേബിളുകളുമായി ബന്ധിപ്പിച്ച് പകരം സംവിധാനം കണ്ടത്തൊന്‍ ഇന്‍റര്‍നെറ്റ് ദാതാക്കളായ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സ്വദേശികള്‍ക്കും കമ്പനികള്‍ക്കും ഇതുവഴി പ്രയാസം നേരിടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി കൈക്കൊള്ളുന്നുണ്ടെന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.