നാലുവര്‍ഷമായി കുവൈത്തില്‍  കുടുങ്ങി മലയാളി യുവതി 

കോട്ടയം: വീട്ടുജോലിക്കായി കുവൈത്തിലേക്ക് പോയ മലയാളി യുവതി നാലുവര്‍ഷമായി കുടുങ്ങിക്കിടക്കുന്നതായി പരാതി. കോട്ടയം വാകത്താനം സ്വദേശി സനിത ഷാജിയാണ് (34) ഭക്ഷണംപോലും കിട്ടാതെ വലയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനത്തെുടര്‍ന്ന് 2012 മേയിലാണ് സനിത ഗാര്‍ഹികജോലിക്കായി കുവൈത്തിലേക്ക് പോയത്. ആവശ്യത്തിന് ഭക്ഷണംപോലുമില്ലാതെ കഠിനജോലി ചെയ്യേണ്ടിവന്നതിനൊപ്പം വാഗ്ദാനം ചെയ്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതായി. രണ്ടുവര്‍ഷ കാലാവധി കഴിഞ്ഞിട്ടും കരാര്‍ പുതുക്കാന്‍ സ്പോണ്‍സര്‍ തയാറാകാതിരുന്നതിനത്തെുടര്‍ന്ന്  2014 ജൂലൈ 13ന് ഇന്ത്യന്‍ എംബസിയില്‍ അഭയംതേടി. യാത്രാരേഖകള്‍ ശരിയാക്കി നാട്ടിലേക്ക് അയക്കുന്നതിന് പകരം ഇന്ത്യന്‍ എംബസി അഭയകേന്ദ്രത്തില്‍ താമസിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനുശേഷം വീട്ടില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ചെന്ന് ചൂണ്ടിക്കാട്ടി സ്പോണ്‍സര്‍ കള്ളകേസ്  നല്‍കിയതോടെ യാത്രാതടസ്സം നേരിട്ടു.
ബന്ധുവിന്‍െറ സഹായത്തോടെ എംബസി അഭയകേന്ദ്രത്തില്‍നിന്ന് പുറത്തുവന്നെങ്കിലും യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന്, ഒളിവില്‍പോയ സനിതക്ക് പിതാവ് മരിച്ചിട്ടും നാട്ടിലത്തൊനായില്ല. ഇന്ത്യന്‍ എംബസിയും തികഞ്ഞ അനാസ്ഥയാണ് സ്വീകരിച്ചത്. സ്പോണ്‍സറുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതിനോ കേസ് നിയമപരമായി നേരിടുന്നതിനോ എംബസി അധികൃതര്‍ തയാറായില്ല. രണ്ടുതവണ കുവൈത്തിലത്തെിയ പ്രവാസികാര്യമന്ത്രി കെ.സി. ജോസഫിനെ നേരില്‍ക്കണ്ട് സനിത പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനും പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലത്തെി ബന്ധുക്കള്‍ മൂന്നുതവണ പരാതി നല്‍കി. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലത്തെിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഫേസ്ബുക് കൂട്ടായ്മയായ ‘റൈറ്റ് ഓഫ് റിട്ടേണ്‍’ നോര്‍ക്കയുമായും എംബസിയുമായും ഒന്നര വര്‍ഷത്തോളം ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരംഭിച്ച മദദ് വെബ്സൈറ്റ് പോര്‍ട്ടലില്‍ നിരവധി പരാതികളും നല്‍കിയിട്ടുണ്ട്. കേസുള്ളതിനാല്‍ പൊതുമാപ്പ് ഉള്‍പ്പെടെ ഇളവുകളും ലഭിക്കില്ല. സ്പോണ്‍സറുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിപ്പിക്കുന്നതടക്കമുള്ള നടപടി പൂര്‍ത്തിയാക്കി സനിതയെ നാട്ടിലത്തെിക്കണമെന്ന്  ബന്ധുക്കള്‍ ആവശ്യപ്പെട്ടു. റൈറ്റ് ഓഫ് റിട്ടേണ്‍ പ്രവര്‍ത്തകന്‍ മഹേഷ് വിജയന്‍, സനിതയുടെ മകള്‍ ശ്രീക്കുട്ടി, സഹോദരങ്ങളായ സരിത, സബിത, രഞ്ജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.