കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ച നിലയില്‍. അഴീക്കോട് ചാല്‍ ഓലച്ചേരി ജിതിന്‍ (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ജിതിനെ ആംബുലന്‍സില്‍ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല. ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് ജിതിന്‍ നാട്ടില്‍നിന്ന് സ്വകാര്യ കമ്പനിയില്‍ ജോലിക്കായി കുവൈത്തിലത്തെിയത്. പൊലീസ് അന്വേഷണം നടന്നുവരുന്നു. ജയരാജന്‍-പ്രീത ദമ്പതികളുടെ മകനാണ്. സഹോദരന്‍ ജിഷി (ദുബൈ). മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കമ്പനിയുടെ സഹായത്തോടെ കല കുവൈത്ത് പ്രവര്‍ത്തകര്‍ നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.