ലോകം ചുറ്റാനൊരുങ്ങുന്ന ഖത്തര്‍ ബാലന്മാര്‍ക്ക് അമീറിന്‍െറ ആശീര്‍വാദം

കുവൈത്ത് സിറ്റി: ലോകം ചുറ്റിസഞ്ചരിക്കുകയെന്ന ലക്ഷ്യത്തില്‍ യാത്രക്കൊരുങ്ങുന്ന കുട്ടികള്‍ക്ക് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ ആശീര്‍വാദം. ഗാനം മുഹമ്മദ് അല്‍ മിഫ്താഹ്, അഹ്മദ് മുഹമ്മദ് അല്‍ മിഫ്താഹ്
എന്നീ രണ്ട് ഖത്തര്‍ ബാലന്മാരാണ് ലോക പര്യടനത്തിന്‍െറ മുന്നോടിയായി അമീറില്‍നിന്ന് അനുഗ്രഹം വാങ്ങാനായി ഇന്നലെ ബയാന്‍ പാലസിലത്തെിയത്.
 ഇവരില്‍ ഗാനം മുഹമ്മദ് അല്‍ മിഫ്താഹ് വികലാംഗനാണ്. അംഗവൈകല്യമുള്ള സഹോദരന്‍െറ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് അഹ്മദ് മുഹമ്മദ് മിഫ്താഹ് കൂടെപ്പോകുന്നത്. നേരത്തേ, അമീര്‍ ഖത്തര്‍ സന്ദര്‍ശിക്കാനത്തെിയപ്പോള്‍ ഇരുവരും അമീറിനെ കാണാനത്തെിയിരുന്നു.
സ്പോര്‍ട്സ് യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അല്‍ ഹമൂദ് അസ്സബാഹിനൊപ്പം തന്നെ കാണാനത്തെിയ ഇരുവരെയും അമീര്‍ വാരിപ്പുണര്‍ന്ന് അനുഗ്രഹിച്ചു. മാനുഷിക സേവനമേഖലയില്‍ ലോക പട്ടം കരസ്ഥമാക്കിയ അമീറിനെ സന്ദര്‍ശിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.