മനുഷ്യക്കച്ചവടം കുറഞ്ഞു –ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് മനുഷ്യക്കവച്ചടം കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം സുരക്ഷാവിഭാഗം പരിശീലന വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ അന്‍വര്‍ ബര്‍ജറസ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ വകുപ്പുകളുടെ ശ്രമഫലമായിട്ടാണ് മനുഷ്യക്കച്ചവടം കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശപ്രകാരം മനുഷ്യക്കച്ചവടത്തിനെതിരെ ആഭ്യന്തര മന്ത്രാലയവും ഐക്യരാഷ്ട്ര സഭയും സഹകരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നത്. മനുഷ്യക്കച്ചവടത്തിനെതിരെ രാജ്യത്തെ വിവിധ എംബസികളുമായും ആഭ്യന്തര മന്ത്രാലയം സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കച്ചവടം നടത്തിയ നിരവധി കമ്പനികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. എല്ലാ സാധ്യതകളും ഉപയോഗിച്ച് മനുഷ്യക്കടത്തിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഊഹക്കമ്പനികളുടെ പേരില്‍ മനുഷ്യക്കച്ചവടം നടത്തിയ സ്പോണ്‍സര്‍മാരെ ചോദ്യം ചെയ്യുകയാണ്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതില്‍ ക്രമക്കേട് കണ്ടത്തെിയ കമ്പനികളുടെ ഫയലുകള്‍ പബ്ളിക് പ്രോസിക്യൂഷന്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.