വ്യാജ കമ്പനിയുടെ പേരില്‍ നഴ്സുമാരെ വീടുകളിലത്തെിക്കുന്ന സംഘം പിടിയില്‍

കുവൈത്ത് സിറ്റി: വ്യാജ കോണ്‍ട്രാക്ടിങ് കമ്പനിയുടെ പേരില്‍ നഴ്സുമാരെ വീടുകളിലത്തെിക്കുന്ന സംഘം പിടിയില്‍. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രകൃതിചികിത്സ, മസാജ് തുടങ്ങിയ സേവനങ്ങള്‍ വീടുകളിലത്തെി ചെയ്തുകൊടുക്കുന്നു എന്ന പരസ്യം സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിപ്പിച്ചാണ് ഇവര്‍ നഴ്സുമാരെ വീടുകളില്‍ എത്തിക്കുന്നത്. ആഭ്യന്തര മന്ത്രാലയം സുരക്ഷാവിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. വീട്ടിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട് എന്ന ഭാവേന സുരക്ഷാവിഭാഗം സംഘവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പറഞ്ഞ സ്ഥലത്ത് വ്യാജ കോണ്‍ട്രാക്ടിങ് കമ്പനിയുടെ ആളുകള്‍ നഴ്സുമാരെ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന്, ഇവരെ സുരക്ഷാവിഭാഗം  പിടികൂടുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബനീദ് അല്‍ഗാറിലെ കേന്ദ്രത്തില്‍ റെയ്ഡ് നടത്തുകയും ഇറാഖുകാരനായ നടത്തിപ്പുകാരനെയും ഇന്ത്യക്കാരും ബംഗ്ളാദേശുകാരുമായ സഹായികളെയും പിടികൂടുകയും ചെയ്തു. ഇഖാമ നിയമലംഘനം നടത്തിയവരാണ് പിടിയിലായ നഴ്സുമാര്‍. പിടിയിലായ എല്ലാവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തുടര്‍നടപടികള്‍ക്കുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.