അനധികൃതമായി പാര്‍ക്ക് ചെയ്ത 32 വാഹനങ്ങള്‍ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ശുവൈഖ്  ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അനധികൃതമായി നിര്‍ത്തിയിട്ട 32 വാഹനങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ അങ്കറയിലെ വാഹന കേന്ദ്രത്തിലേക്ക് മാറ്റി. ട്രാന്‍സ്പോര്‍ട്ട്, മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഈസ അല്‍കന്ദരിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. രാജ്യത്തിന്‍െറ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി റോഡ് സൈഡുകളിലും  കച്ചവട സ്ഥാപനങ്ങളുടെ മുന്നിലും ഗതാഗതത്തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന്  മുനിസിപ്പാലിറ്റി അറിയിച്ചു. 15 ട്രെയ്ലറുകള്‍, 16 ക്രെയിനുകള്‍, നാലു ലോറികള്‍ എന്നിവയുടെ സഹായത്തോടെയാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കണ്ടാല്‍ ഹോട്ട്ലൈന്‍ നമ്പറായ 139ല്‍ പരാതിപ്പെടാന്‍  മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.