കുവൈത്ത് സിറ്റി: കാറ്റും പൊടിയും ഇടക്ക് മഴയോടും കൂടിയ രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അടുത്ത ചൊവ്വാഴ്ചവരെ ഉണ്ടായേക്കുമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥാ-ഗോള നിരീക്ഷകനുമായ ഈസ റമദാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഡാനില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ പ്രതിഫലനങ്ങളാണ് സൗദിയും കുവൈത്തുമുള്‍പ്പെടെയുള്ള മേഖലയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ക്കാണ് അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെട്ടുതുടങ്ങിയത്. അതേസമയം, ഈ കാലയളവില്‍ ഇടക്ക് ഇടിയോടുകൂടിയ മഴക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഈസ റമദാന്‍ കൂട്ടിച്ചേര്‍ത്തു.
മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ വടക്ക് -പടിഞ്ഞാറന്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രതയിലിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.