അവധി നീണ്ടാല്‍ ഒളിച്ചോട്ടത്തിന് കേസെടുക്കാനും ഇഖാമ റദ്ദാക്കാനും അനുമതി പരിഗണനയില്‍

കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് തിരിച്ചടിയായി മറ്റൊരു നിയമംകൂടി പണിപ്പുരയില്‍. തൊഴിലാളി അനുവദിക്കപ്പെട്ടതിലും കൂടുതല്‍ കാലം അവധിയില്‍ തുടര്‍ന്നാല്‍ ഒളിച്ചോട്ടത്തിന് കേസെടുക്കാനും ഇഖാമ (താമസാനുമതി) റദ്ദാക്കാനും തൊഴിലുടമക്ക് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി ഈ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചിച്ചുവരുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അവധിയെടുത്ത് നാട്ടില്‍പോകുന്നവര്‍ കൃത്യമായ കാരണം കാണിക്കാതെ അവധി ദീര്‍ഘിപ്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതികള്‍ തൊഴിലുടമകളുടെ ഭാഗത്തുനിന്ന് വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
നിലവില്‍ നിശ്ചിത കാലാവധി കണക്കാക്കി നാട്ടിലേക്ക് പോകാന്‍ അവധി അനുവദിച്ചശേഷം കാരണം കാണിക്കാതെ തിരിച്ചത്തൊന്‍ വൈകിയാല്‍ നാട്ടിലുള്ള തൊഴിലാളിക്കെതിരെ നടപടിയെടുക്കാന്‍ തൊഴിലുടമക്ക് നിയമപരമായി അവകാശമില്ല.
അതേസമയം, തൊഴിലാളി കുവൈത്തില്‍ തിരിച്ചത്തെിയാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ നടപടികളെടുക്കാന്‍ തൊഴിലുടമക്ക് അനുമതിയുണ്ട്.
ഇതില്‍ മാറ്റംവരുത്തി കാരണം കൂടാതെ നിശ്ചിത അവധി കഴിഞ്ഞ് തിരിച്ചത്തൊത്ത വിദേശികള്‍ക്കെതിരെ ആറുമാസം കഴിയുന്നതിന് മുമ്പ് തന്നെ തൊഴിലുടമക്ക് ഒളിച്ചോട്ടത്തിന് കേസ് കൊടുക്കാനും തുടര്‍ന്ന് അത്തരക്കാരുടെ ഇഖാമ റദ്ദാക്കാനും സാധിക്കുന്ന നിയമമാണ് ആലോചനയിലുള്ളത്.
നിലവില്‍ തൊഴിലാളികള്‍ നാട്ടിലായിരിക്കെ അവരുടെ ഇഖാമ റദ്ദാക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമില്ല.
എന്നാല്‍, നിര്‍ദിഷ്ട നിയമത്തില്‍ തൊഴിലാളികള്‍ നാട്ടിലായിരുന്നാലും തൊഴിലുടമക്ക് അവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് കേസ് കൊടുക്കാനും തുടര്‍ന്ന് ഇഖാമ മരവിപ്പിക്കാനും സാധിക്കും. ഇങ്ങനെ ഇഖാമ മരവിപ്പിക്കപ്പെടുന്ന വിദേശികള്‍ക്ക് പുതിയ വിസയിലല്ലാതെ പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.
പുതിയ നിയമം പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ കുറഞ്ഞ അവധിയില്‍ നാട്ടിലേക്ക് പോകുന്ന മലയാളികളുള്‍പ്പെടെ വിദേശികള്‍ക്ക് ഏറെ പ്രയാസമാവും.
നിലവില്‍ കാരണം കൂടാതെ വൈകിയത്തെിയാലും പരമാവധി ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നല്ലാതെ ഇഖാമ റദ്ദാക്കലോ ഒളിച്ചോട്ടത്തിന് കേസെടുക്കലോ ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നിയമത്തില്‍ കാരണം കൂടാതെ നാട്ടിലെ അവധിക്കാലം നീട്ടിയാല്‍ കുവൈത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടാവുക.
അതേസമയം, പുതിയ നിയമം തൊഴിലുടമകള്‍ ദുരുപയോഗം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ന്യായമായ ആവശ്യത്തിന് അവധി നീട്ടിയാല്‍പോലും തൊഴിലാളിക്കെതിരെ ഒളിച്ചോട്ടത്തിന് കേസ് കൊടുക്കാനും ഇഖാമ റദ്ദാക്കാനും തൊഴിലുടമക്ക് അവസരം നല്‍കുന്നതാവും ഈ നിയമമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.